ആരാധകർക്ക് ആവേശമായി രണ്ട് താരങ്ങളുടെ കൂടിച്ചേരൽ. തമിഴകത്തിന്റെ സ്വന്തം ഇളയദളപതിയും ചെന്നൈ സൂപ്പർ കിങ്ങ്സിന്റെ സ്വന്തം തല ധോണിയും കണ്ടുമുട്ടിയതാണ് ആരാധകർ ആഘോഷമാകുന്നത്. 

ചെന്നൈയിലെ ഗോകുലം സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും നേരിൽ കണ്ടത്. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയുള്ള പരസ്യ ചിത്രീകരണത്തിനായി എത്തിയതായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ധോണി. നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന ‘ബീസ്റ്റി’ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിജയും അവിടെ ഉണ്ടായിരുന്നു. ഇതാണ് താരസം​ഗമത്തിന് വഴി വച്ചത്.
 
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 

ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായ ധോണിയെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ‘തല’ എന്നത്.  2008ൽ ചെന്നൈ സൂപ്പർ കിങ്ങ്സ് ടീമിന്റെ അംബാസഡർമാരിൽ ഒരാളായിരുന്നു വിജയ്. അന്ന് മുതലാണ് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുന്നത്.

Content Highlights : Vijay and M.S Dhoni meets in Chennai pictures viral