കോളിവുഡില്‍ അടുത്തിടെയായി ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ് നയന്‍താരയും വിഗ്നേശ് ശിവനും തമ്മിലെ പ്രണയം. ഇരുവരും എന്നു വിവാഹിതരാകുമെന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ നയന്സിനോടു ഒരു വലിയ നന്ദി അറിയിച്ചുകൊണ്ടുള്ള വിഗ്നേശിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വാര്‍ത്തയാവുകയാണ്. നയന്‍സിനെ 'തങ്കമേ' എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് വിഗ്നേശിന്റെ പോസ്റ്റ്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ വിശേഷണം.
നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രം റിലീസായിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി. വിഗ്നേശ് ശിവന് സംവിധാനം ചെയ്ത ചിത്രം ഹിറ്റായത് സംവിധായകന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കാമെന്ന് നയന്‍സ് നല്കിയ വാക്ക് തന്റെ സിനിമാജീവിതത്തിനു തന്നെ വഴിത്തിരിവായി ഭവിച്ചു എന്നാണ് വിഗ്നേശ് പറയുന്നത്.
വിഗ്നേശിന്റെ കുറിപ്പ്
'താങ്ക്യൂ തങ്കമേ.. നിന്നെ കണ്ടു മുട്ടിയതിനു ശേഷം ജീവിതം മധുരമായേ തോന്നിയിട്ടുള്ളൂ. ഈ ദിവസത്തിനു നന്ദി.. ഈ സിനിമ ചെയ്യാമെന്നു സമ്മതിച്ചതിനും നന്ദി.. എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. അകവും പുറവും എന്നും ഇതുപോലെ സുന്ദരിയായി നിലകൊള്ളണം.. ഒരുപാടു സ്നേഹം..
Content Highlights : Vignesh Sivan instagram post thanking Nayanthara