പിറന്നാള്‍ ദിനത്തില്‍ വിഘ്‌നേഷ് ശിവന് കിടിലന്‍ സര്‍പ്രൈസ് കൊടുത്ത് നയന്‍താര. 

ഇരുവരും ചേര്‍ന്ന് വിഘ്‌നേഷിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. സര്‍പ്രൈസ് പിറന്നാള്‍ സമ്മാനിച്ച നയന്‍താരക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിഘ്‌നേഷിന്റെ പോസ്റ്റ്. 

' നന്ദി തങ്കമേ ആഹ്ലാദം നിറഞ്ഞ ഈ സര്‍പ്രൈസ് പിറന്നാളിന്, എന്റെ ജീവിതത്തിലെ അനുപമമായ സമ്മാനമാകുന്ന നിന്റെ സാന്നിധ്യത്തിന്..'  വിഘ്‌നേഷ് കുറിക്കുന്നു.

തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും വിഘ്‌നേഷ് നന്ദി അറിയിച്ചിട്ടുണ്ട്. 

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയജോഡികളാണ് നയന്‍താരയും വിഘ്‌നേഷും. ഇരുവരുടെയും പ്രണയത്തെ കുറിച്ചുളള വാര്‍ത്തകള്‍ പലതവണ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഈ വാര്‍ത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. 

എന്നാല്‍ ഒരിക്കല്‍ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഉടന്‍ വിവാഹമില്ലെന്ന് വിഘ്‌നേഷ് തുറന്നുപറഞ്ഞിരുന്നു. മറ്റൊരു അഭിമുഖത്തില്‍ കൈയില്‍ കിടക്കുന്ന മോതിരം എന്‍ഗേജ്‌മെന്റ് റിങ്ങാണെന്ന് നയന്‍താരയും സമ്മതിച്ചിരുന്നു.