വിദ്യ ബാലനും പൃഥ്വിരാജ് സുകുമാരനും തമ്മിലുള്ള ഫേസ് ടൈം ചാറ്റിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. ഇരുവരുടെയും പുതിയ റിലീസുകളായ കോൾ‍ഡ്കേസ്, ഷേർണി എന്നീ ചിത്രങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഈ ഒത്തുചേരൽ. ആമസോൺ പ്രൈമിലൂടെയായിരുന്നു രണ്ട് ചിത്രങ്ങളുടെയും റിലീസ്. 

സന്തോഷ് ശിവന്റെ സംവിധാനത്തിൽ 2011ൽ പുറത്തിറങ്ങിയ ഉറുമി എന്ന ചിത്രത്തിൽ പൃഥ്വിരാജും വിദ്യയും ഒന്നിച്ച് വേഷമിട്ടിരുന്നു. പൃഥ്വിരാജിനോടു മലയാളത്തിൽ സംസാരിച്ചാണ് വിദ്യ അഭിമുഖം ആരംഭിക്കുന്നത്. വിദ്യ ബാലന്റെ മലയാളത്തിന് ഒരു കുഴപ്പവുമില്ലെന്നും ഉറുമി സിനിമയിലെ ഷൂട്ടിങ് നിമിഷങ്ങൾ ഇപ്പോൾ ഓർമ വരുകയാണെന്നും പൃഥ്വി പറഞ്ഞു. 

ഉറുമിക്ക് ശേഷം ഒന്നും മാറിയിട്ടില്ലെന്ന് വിദ്യ പറയുമ്പോൾ , മഴ നനഞ്ഞ് ചലനം ചലനം എന്ന ​ഗാനരം​ഗത്തിൽ അഭിനയിച്ചതെല്ലാം ഇപ്പോഴും ഓർമയിലുണ്ടെന്ന് പൃഥ്വി പറയുന്നു. 

ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിൽ വിദ്യയെത്തുന്ന ഷെർനി അമിത് മസുർകർ ആണ് സംവിധാനം ചെയ്തത്. മുകുൾ ഛദ്ദ, ശരത് സക്സേന, വിജയ് റാസ്, നീരജ് കബി, ബ്രിജേന്ദ്ര കല എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ടി സീരീസും അബുൻഡാൻഡിയ എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജൂൺ 30നാണ് പൃഥ്വിരാജിനെ നായകനാക്കി തനു ബാലക് സംവിധാനം ചെയ്ത കോൾഡ് കേസ് പുറത്തിറങ്ങിയത്. സസ്പെൻസ് ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ എസിപി സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തിയത്. 

content highlights : vidya balan prithviraj facetime video sherni cold case movie