യരാജ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വീരത്തില്‍ നായകനാകുന്ന കുനാല്‍ കപൂറിന്റെ മുഖം വ്യക്തമാക്കുന്ന ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

ഷേക്സ്പിയറിന്റെ വിശ്വവിഖ്യാത നാടകം മാക്ബത്തിനെ ആധാരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലം വടക്കന്‍പാട്ടാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം റിലീസിന് മുന്‍പേ സംസാരവിഷയമാണ്. 

ബോളിവുഡ് നടനായ കുനാല്‍ കപൂര്‍ പുറംതിരിഞ്ഞ് നില്‍ക്കുന്നതായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് ഇപ്പോള്‍ കുനാലിന്റെ മുഖം വ്യക്തമായി കാണാവുന്ന തരത്തിലുള്ള പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

നീട്ടിവളര്‍ത്തിയ മുടിയും താടിയുമായി മികച്ച മേക്കോവറില്‍ എത്തുന്ന കുനാല്‍ കപൂറിനെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. യുദ്ധത്തിനിടയില്‍ വാളും പരിചയുമായി നില്‍ക്കുന്ന കുനാലിനെയാണ് പോസ്റ്ററില്‍ കാണുന്നത്. 

ഹോളിവുഡില്‍ നിന്നുള്ള പ്രഗത്ഭര്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ പങ്കാളികളാണ്. 300,ഹങ്കര്‍ ഗെയിംസ്, അവതാര്‍, ലോര്‍ഡ് ഓഫ് ദ റിങ്സ് തുടങ്ങിയ ഹോളിവുഡ്ചിത്രങ്ങളുടെ ആക്ഷന്‍ കോറിയോഗ്രാഫറായിരുന്ന അലന്‍ പോപ്പിള്‍ടണ്‍ ആണ് സംഘട്ടനരംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ഓസ്‌കര്‍ പുരസ്‌കാര ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ട്രഫര്‍ പ്രൗഡ് എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാണ്. ഫാന്റം, ട്രാഫിക്, പ്രിന്‍സ് ഓഫ് ഈജിപ്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയ ജെഫ് റോണ്‍ ആണ് വീരത്തിന്റെ സംഗീത സംവിധായകന്‍. ടൈറ്റാനിക്, സ്പൈഡര്‍മാന്‍ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിഷ്വല്‍ ഇഫക്ററ് കംമ്പോസറും കളറിസ്റ്റുമായ ജെഫ് ഓമും വീരത്തിന്റെ ഭാഗമാണ്.