രുണ്‍ ധവാനും സാറാ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന കൂലി നമ്പര്‍ 1 എന്ന സിനിമയിലെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. റെയില്‍വേ പാളത്തില്‍ ഇരിക്കുന്ന ഒരു കുട്ടിയെ രക്ഷിക്കുകയാണ് ചിത്രത്തിലെ നായകന്‍. ഓവര്‍ ബ്രിഡ്ജില്‍ നിന്ന് ഓടുന്ന ട്രെയിനിന് മുകളിലേക്ക് ചാടി തീവണ്ടിയേക്കാള്‍ വേഗത്തില്‍ ഓടി മുന്‍പിലെത്തി ട്രാക്കിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിക്കുകയാണ് നായകന്‍. 

ദൃശ്യങ്ങള്‍ വൈറലായതോടെ സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. നായകനെ ഒളിമ്പിക്‌സിന് അയക്കാമെന്നും ഇന്ത്യയ്ക്ക് തീര്‍ച്ചയായും സ്വര്‍ണ മെഡല്‍ ലഭിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. സിനിമയിലെ ഇത്തരം രംഗങ്ങള്‍ കാലഹരണപ്പെട്ടുവെന്നും പ്രേക്ഷകര്‍ ഇതിനെ തിരസ്‌കരിക്കുമെന്നും മറ്റു ചിലര്‍ പറയുന്നു.

1995-ല്‍ ഗോവിന്ദയും കരിഷ്മ കപൂറും അഭിനയിച്ച് പുറത്തിറങ്ങിയ ഡേവിഡ് ധവാന്‍ സിനിമായായ കൂലി നമ്പര്‍ 1ന്റെ പുനരാവിഷ്‌കാരമാണ് ഈ ചിത്രം. പരേഷ് റാവല്‍, ജാവേദ് ജഫ്രി, രാജ്പാല്‍ യാദവ്, ജോണി ലിവര്‍, സാഹില്‍ വെയ്ദ്, ശിഖ തല്‍സാനിയ തുടങ്ങിയ വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

1995 ല്‍ കൂലി നമ്പര്‍ വണ്ണില്‍ ഗോവിന്ദ, കരിഷ്മ കപൂര്‍, കാദര്‍ ഖാന്‍, സദാശിവ് അമ്രപുര്‍ക്കര്‍ എന്നിവരായിരുന്നു താരങ്ങള്‍. ഡിസംബര്‍ 25 നാണ് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ പുറത്തിറങ്ങിയത്.

Content Highlights: Varun Dhawan, Sara Ali Khan, Coolie number 1 movie, viral video trolled by netizen