നടി രാധിക ശരത്‌കുമാറിന് ജന്മദിനാശംസകൾ നേർ‍ന്ന് വരലക്ഷ്മി ശരത് കുമാർ. "ജന്മദിനാശംസകൾ. എന്നും ഇതുപോലെ കൂൾ ആയും സന്തോഷത്തോടെയും ഇരിക്കൂ. നിങ്ങളുടെ ആകർഷകത്വം കൊണ്ട് വരുന്ന തലമുറയിലുള്ള അഭിനേതാക്കളെയും പ്രചോദിപ്പിക്കൂ. ഉമ്മകൾ. നിങ്ങളെ എന്റെ ജീവിതത്തിൽ ലഭിച്ചത് നല്ലതിനാണ്.. നല്ലൊരു ദിനമാകട്ടെ ആന്റി.. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു". രാധികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് വരലക്ഷ്മി കുറിച്ചു.

കഴിഞ്ഞ ദിവസമാണ് രാധിക തന്റെ 58-ാം ജന്മദിനം ആഘോഷിച്ചത്. നടൻ ശരത്‌കുമാറിന് ആദ്യ ഭാ​ര്യ ഛായയിൽ ഉണ്ടായ മകളാണ് നടി കൂടിയായ വരലക്ഷ്മി. ഈ ദമ്പതികൾക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടിയുണ്ട്.

രാധിക തന്റെ അമ്മയല്ലെന്നും അതിനാൽ അവരെ ആന്റിയെന്നാണ് താൻ വിളിക്കുന്നതെന്നും മുൻപൊരിക്കൽ വരലക്ഷ്മി വ്യക്തമാക്കിയിരുന്നു.
തന്റെ അമ്മയല്ലെങ്കിലും അവരുമായി അടുത്ത ബന്ധമുണ്ടെന്നും അച്ഛൻ ശരത്‌കുമാറും രാധികയും വളരെ സന്തോഷത്തോടെയാണ് അവരുടെ വിവാഹജീവിതം ആസ്വദിക്കുന്നതെന്നും രാധികയുടെ മകൾ റയാന്, ശരത്‌കുമാർ നല്ലൊരു അച്ഛനാണെന്നും വരലക്ഷ്മി പറഞ്ഞിരുന്നു.

2001ലാണ് ശരത്‌കുമാറും രാധികയും വിവാഹിതരാകുന്നത്. രാധികയുടെ മൂന്നാം വിവാഹമായിരുന്നു അത്. രണ്ടാം വിവാഹത്തിൽ രാധികയ്ക്ക് റയാൻ എന്ന് പേരുള്ള ഒരു മകൾ ഉണ്ട്. 2004-ൽ ശരത് കുമാറിനും രാധികയ്ക്കും രാഹുൽ എന്നൊരു ആൺകുഞ്ഞ് പിറന്നു.

നവാ​ഗതനായ ഓം വിജയ് സംവിധാനം ചെയ്യുന്ന പേരന്താൾ പരാശക്തി എന്ന ചിത്രത്തിൽ ശരത്‌കുമാറിനൊപ്പം രാധികയും വരലക്ഷ്മിയും വേഷമിടുന്നുണ്ട്.

Content Highlights : Varalakshmi Sarathkumar Wishes radhika Sarathkumar on her birthday