കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്കുമാര്‍. സന്താനമൂര്‍ത്തി സംവിധാനം ചെയ്യുന്ന 'ഡാനി' ആണ് വരലക്ഷ്മിയുടെ പുതിയ ചിത്രം. ഡാനിയിലെ ഒരു സഹതാരത്തെ പരിചയപ്പെടുത്തികൊണ്ടുള്ള വരലക്ഷ്മിയുടെ ട്വീറ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു പട്ടിയാണ് ചിത്രത്തില്‍ വരലക്ഷ്മിയുടെ ഒപ്പം കേന്ദ്ര കഥാപാത്രമായെത്തുന്നത്.

"ഇവള്‍ എല്ലാം തികഞ്ഞ താരമാണ്. അവളുടെ ഷോട്ടിനായി കാത്തിരിക്കുകയാണ്. ഏറ്റവും പ്രൊഫഷണലായ സഹതാരം. അവളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം..." പട്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് വരലക്ഷ്മി ട്വീറ്റ് ചെയ്തു.

ആദ്യമായി ഒരു പട്ടിയുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ചു കൊണ്ടാണ് വരലക്ഷ്മി തന്റെ പുതിയ ചിത്രത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. പി.ജി മുത്തയ്യയും എം.ദീപയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ആനന്ദ് കുമാര്‍ ആണ്. സന്തോഷ് ദയാനിധിയാണ് സംഗീതം. 

varalakshmi

varalakshmi

പോയ വര്‍ഷം വരലക്ഷ്മിക്ക് കരിയറില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച വര്‍ഷമായിരുന്നു. വിജയ് ചിത്രം സര്‍ക്കാര്‍, ധനുഷിന്റെ മാരി 2, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ വരലക്ഷ്മി കൈകാര്യം ചെയ്തിരുന്നു. വെല്‍വറ്റ് നഗരം, കന്നി രാശി, നീയാ 2 അമ്മായി എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.

Content Highlights : Varalakshmi Sarathkumar Twitter About Co-Star Doggy varalakshmi Danny New Movie