മൂന്നാം വിവാഹവും വിവാഹ മോചനവുമായി ബന്ധപ്പെട്ടാണ് നടി വനിത വിജയകുമാർ അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. ഇപ്പോഴിതാ താരത്തിന്റെ ഭാവി ജീവിതത്തെ കുറിച്ചുള്ള പ്രവചനങ്ങളാണ് വാർത്തയാവുന്നത്. 

അടുത്ത വർഷം താരം രാഷ്ട്രീയത്തിൽ ശോഭിക്കുമെന്നാണ് ഒരു ജ്യോത്സ്യന്റെ പ്രവചനം. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.  അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ പോലെ വനിത രാഷ്രീയത്തിൽ തിളങ്ങുമെന്നാണ് ജ്യോത്സ്യൻ പ്രവചിക്കുന്നത്. അതുപോലെ തന്നെ വനിത നാലാമതും വിവാഹിതയാകുമെന്നും പ്രവചനമുണ്ട്. എസ് എന്ന അക്ഷരത്തിലായിരിക്കും ഭാവി വരന്റെ പേര് തുടങ്ങുകയെന്നും ഉടനെ തന്നെ അത് സംഭവിക്കുമെന്നും പ്രവചനം പറയുന്നു. 

അതിനിടെ വനിത സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു 'വിവാഹ ചിത്ര'വും ചർച്ചയായി മാറി. പവർസ്റ്റാർ ശ്രീനിവാസനൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചത്.

ഇതോടെ നടി നാലാമതും വിവാഹിതയായെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത വരാൻ തുടങ്ങി. എന്നാൽ സത്യത്തിൽ ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയിൽ നിന്നുള്ള ചിത്രമാണിതെന്നും പ്രമോഷന്റെ ഭാ​ഗമായാണ് അവ പങ്കുവച്ചതെന്നും റിപ്പോർ‌ട്ടുകളുണ്ട്. 

വനിതയുടെ മൂന്നാം വിവാഹം തമിഴ് സിനിമയിൽ ഏറെ ചർച്ച ചെയ്തതാണ്. എഡിറ്ററായ പീറ്റർ പോളുമായുള്ള ഈ വിവാഹ ബന്ധം വെറും മാസങ്ങൾ മാത്രമാണ് നീണ്ടത്. 

content highlights : vanitha vijayakumar predictions on political entry fourth marriage