തമിഴ് നടി വനിതാ വിജയകുമാറിന്റെ പ്രണയവും വിവാഹവും ദാമ്പത്യ തകർച്ചയുമെല്ലാം വാർത്തയായതാണ് . ഇക്കഴിഞ്ഞ ജൂണിലാണ് വനിത മൂന്നാമതും വിവാഹിതയാകുന്നത്. വിഷ്വൽ എഫക്ട്സ് എഡിറ്ററായ പീറ്റർ പോളായിരുന്നു വനിതയുടെ ഭർത്താവ്. എന്നാൽ ഈ ബന്ധവും തകർന്നതായി താരം അടുത്തിടെ വ്യക്തമാക്കി

ഇപ്പോഴിതാ വീണ്ടും പ്രണയത്തിലാണെന്ന താരത്തിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാകുന്നത്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. താൻ വീണ്ടും പ്രണയത്തിലാണെന്ന പോസ്റ്റ് പങ്കുവച്ച വനിത കമന്റ് ബോക്സ് ഓഫാക്കി വച്ചിരിക്കുകയാണ്. നടൻ റിയാസ് ഖാന്റെ ഭാര്യയും നടിയുമായ ഉമ റിയാസിനെ ടാഗ് ചെയ്ത് കൊണ്ടാണ് വനിത മറുപടി കൊടുത്തിരിക്കുന്നത്.

നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റർ രണ്ടാമത് വിവാഹിതനായതെന്ന് ചൂണ്ടി കാണിച്ച് ആദ്യ ഭാര്യ എലിസബത്ത് ഹെലൻ രംഗത്ത് വന്നതോടെയാണ് വിവാ​ദം ആരംഭിക്കുന്നത്. വനിതയെ വിമർശിച്ചും എലിസബത്തിനെ പിന്തുണച്ചും സിനിമയ്ക്കകത്തു നിന്നും പ്രമുഖരെത്തി.

ഇതിനിടെ വനിതയുടെയും പീറ്ററിന്റെയും ജീവിതത്തിലെ പൊട്ടിത്തെറികളും ​ഗോസിപ് കോളങ്ങളിൽ ചർച്ചയായി. പീറ്റർ പോളിനെ വനിത വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പീറ്റർ പോൾ മദ്യപിച്ചെത്തി വനിതയോട് അപമര്യാദയായി പെരുമാറിയെന്നും തുടർന്ന് ഇരുവരും വഴക്കിട്ടുവെന്നും ദേഷ്യത്തിൽ വനിത പീറ്ററിനോട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറഞ്ഞുവെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇത് വലിയ ചർച്ചയായതോടെ പ്രതികരണവുമായി വനിതയും രം​ഗത്ത് വന്നിരുന്നു.

പീറ്റർ അമിതമായ മദ്യപാനത്തിനും പുകവലിക്കും അടിമയായിരുന്നുവെന്നും അതിനെത്തുടർന്ന് ആരോ​ഗ്യ പ്രശ്നങ്ങൾ രൂക്ഷമാവുകയും പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തിനെയും മകനെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിച്ചില്ലെന്നും വനിത വ്യക്തമാക്കിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിക്കാതെ വീണ്ടും പുകവലി തുടങ്ങി രോഗിയായ പീറ്ററിന്റെ ആശുപത്രി ബില്ലും മറ്റുമായി 15 ലക്ഷത്തോളം രൂപ ചെലവായെന്നും വനിത പറഞ്ഞിരുന്നു.

അതിന് പിന്നാലെ പീറ്ററിന്റെ ആ​ദ്യ ഭാര്യ എലിസബത്തിനോട് ക്ഷമ ചോ​ദിച്ചും വനിത രം​ഗത്തെത്തിയിരുന്നു. താനേതെങ്കിലും തരത്തിൽ വിഷമിപ്പിച്ചുവെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും പീറ്ററിന്റെ മദ്യപാനാസക്തി കാരണം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ തനിക്ക് മനസിലാക്കാനാവുമെന്നും വനിത പറഞ്ഞു. പീറ്ററുമായി വീണ്ടും ഒന്നിക്കാൻ കഴിയുമെങ്കിൽ അതിന് ശ്രമിക്കണമെന്നും താൻ ഒരിക്കലും അവരുടെ ജീവിതത്തിൽ ഇടപെടാൻ വരില്ലെന്നും വനിത കൂട്ടിച്ചേർത്തു.

Content Highlights : Vanitha Vijayakumar instagram post in love againg peter paul wedding divorce third marriage