സാമൂഹിക മാധ്യമങ്ങളിലെ മിന്നുന്ന താരമാണ് നടി ഉർവ്വശി റൗട്ടേല. 2015 ൽ മിസ് ദിവ പട്ടം നേടിയ ഉർവ്വശി അതേ വർഷം മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തിരുന്നു. സിനിമയിലും മോഡലിങിലും സജീവമായ താരം സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ  വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി താൻ കുളിക്കുന്ന വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനെ തുടർന്ന് ഒട്ടനവധിപേർ നടിയെ വിമർശിച്ച് രം​ഗത്തെത്തി. കോവിഡ് ഭീതിയിൽ രാജ്യം മുഴുവൻ ലോക്ക്ഡൗണിൽ കഴിയുന്ന സാഹചര്യത്തിൽ ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം. 

എന്തായാലും ലോക്ക് ഡൗൺ കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വിമർശനങ്ങളെ വകവയ്ക്കാത്ത ഉർവ്വശി തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞു.

Content HIghlights: Urvashi Rautela shares bathing video, get 600 million views, criticism