ടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ തന്നെ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്ന പ്രചരണത്തിനെതിരേ നടി ഉര്‍വശി റൗട്ടെല്ല. ഒരു മാധ്യമത്തില്‍ വന്ന വീഡിയോ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റ് ചെയ്താണ് ഉര്‍വശിയുടെ പ്രതികരണം.  താന്‍ ബഹുമാനിക്കുന്ന ബോണി കപൂറിന്റെ അന്തസ്സിനെ തകര്‍ക്കുന്ന പ്രചരണമാണിതെന്നും സാമൂഹിക മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് രാവിലെ മുതല്‍ പ്രചരിക്കുന്ന ട്രോളുകള്‍ തന്നെ ഞെട്ടിച്ചു കളഞ്ഞുവെന്നും ഉര്‍വശി കുറിച്ചു. 

സ്ത്രീശാക്തീകരണം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ചില മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയെന്നും ഉര്‍വശി ആരോപിക്കുന്നു.

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയയുടെ വിവാഹച്ചടങ്ങിനിടെ ഉര്‍വശിയും ബോണി കപൂറും സംസാരിക്കുന്ന ദൃശ്യങ്ങള്‍ ഉയോഗിച്ചുകൊണ്ടായിരുന്നു അപവാദ പ്രചരണം. 'എന്നെ തൊടരുത്, എന്ന് ഉര്‍വശി ബോണി കപൂറിനോട് പറയുന്നു' എന്ന് വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നു.

Content Highlights: Urvashi Rautela against video claiming Boney Kapoor touched her inappropriately