പുതുവര്‍ഷത്തില്‍ വേറിട്ടൊരാശംസയുമായി ഉണ്ണി മുകുന്ദന്‍. ഫെയ്‌സ്ബുക്കിലൂടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സൂപ്പര്‍ഹീറോകളുടെ കടുത്ത ആരാധകനായ ഉണ്ണി നിരത്തി വെച്ച ചില പാവകള്‍ക്കു പിന്നിലായി ചുമരും ചാരി നില്‍ക്കുന്നതായാണ് ചിത്രം.

സൂപ്പര്‍മാന്‍, ഹള്‍ക്, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍ തുടങ്ങി നിരവധി സൂപ്പര്‍ഹീറോ പാവകള്‍ മുമ്പില്‍ നിരത്തിവെച്ചിരിക്കുന്നു. കുട്ടികളുടെ പ്രിയങ്കരങ്ങളായ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഡൊണാള്‍ഡ് ഡക്കും ടോം ആന്റ് ജെറിയും മിക്കി മൗസും അലാവുദ്ദീനും സ്‌കൂബി ഡൂവും തുടങ്ങിയവയും സൂപ്പര്‍ഹീറോകള്‍ക്കൊപ്പം നിരന്നു നില്‍ക്കുന്നുണ്ട്.

പുതു വത്സരാശംസകള്‍.. വര്‍ഷങ്ങള്‍ വരും പോകും.. എന്നും കുഞ്ഞായിരിക്കാന്‍ ശ്രമിക്കൂ.. ഏവര്‍ക്കും സ്‌നേഹം.. എന്നൊരു കുറിപ്പോടെയാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഉണ്ണി മുകുന്ദന്റെ മനസിന്റെ ചെറുപ്പത്തെ പുകഴ്ത്തുകയാണ് ആരാധകര്‍. ഇത്രയധികം കളിപ്പാട്ട ശേഖരണം കുട്ടികള്‍ക്കു പോലുമുണ്ടാകില്ലെന്നും ആരാധകര്‍ അത്ഭുതപ്പെടുന്നു.

Content Highlights : unni mukundan new year wishes with super hero dolls facebook post