25 വർഷങ്ങൾക്കു മുൻപ് തന്റെ ആരാധകരുമായി നടത്തിയ ഇമെയിൽ ചാറ്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ട്വിങ്കിൾ ഖന്ന. 1995ൽ ആരാധകരുമായ ചാറ്റ് ചെയ്തതാണിത്. 10 വർഷങ്ങൾക്കു ശേഷം എവിടെയായിരിക്കുമെന്ന ആരാധകരുടെ ചോദ്യത്തിന് താൻ നൽകിയ മറുപടി സത്യമായതാണ് താരം ചൂണ്ടിക്കാട്ടുന്നത്.  

പത്തുവർഷത്തിനു ശേഷം ട്വിങ്കിൾ ഖന്നയുടെ ജീവിതം എങ്ങനെയാകുമെന്ന് സങ്കൽപിച്ചു നോക്കൂ എന്ന ചോദ്യത്തിനു  മറുപടി ഇങ്ങനെ:

‘പത്തുവർഷം കഴിയുമ്പോൾ ഞാൻ കൃഷിയിടത്തിൽ രണ്ടു കുട്ടികള്‍ക്കും ഒരു വളർത്തുനായക്കും ഒപ്പം ഇരിക്കുകയാരിക്കുമെന്നാണ് പ്രതീക്ഷ. ചിലപ്പോൾ ഭർത്താവും കാണും.’ ട്വിങ്കിൾ പറയുന്നു. അന്നത്തെ ഹോബികളെ കുറിച്ച് ചോദിച്ച ഒരു ആരാധകനോട് ട്വിങ്കിളിന്റെ മറുപടി ഇങ്ങനെ: ‘ഞാൻ ധാരാളം വായിക്കാറുണ്ട്. കയ്യിൽ കിട്ടുന്നതെന്തും വായിക്കും. സുഹൃത്തുക്കൾക്കൊപ്പം സിനിമയ്ക്കും ബീച്ചിലും  പോകും. പിന്നെ, മെഴുകുതിരി നിർമാണവും ഹോബിയാണ്.’ 

twinkle

 ‘ഏകദേശം 25  വർഷം മുൻപുള്ളതാണ് ഇത്. എന്റെ ആദ്യത്തെ ലൈവ് ചാറ്റ്. രണ്ട് പതിറ്റാണ്ടുകൾക്കു ശേഷം ഇത് കാണുമ്പോള്‍ എനിക്ക് രണ്ട്  കുട്ടികളും ഒരു ഭർത്താവും ഒരു വളർത്തു നായയും ഉണ്ട്. അന്ന് അങ്ങനെ തന്നെയായിരിക്കുമെന്നൊന്നും ഞാൻ കരുതിയിരുന്നില്ല. ഇന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, ഇന്നും ‍ഞാൻ വായിക്കാറുണ്ട്, മെഴുതിരി നിർമാണമുണ്ട്. ഒരു കാല് ഇപ്പോഴും ഒടിയാറുണ്ട്..’ചാറ്റ്ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട്  ട്വിങ്കിൾ കുറിച്ചു.

Content Highlights : Twinkle Khanna's life prediction before 25 years comes true