മുൻകാലനടിയും എഴുത്തുകാരിയും നടൻ അക്ഷയ്കുമാറിന്റെ ഭാര്യയുമായ ട്വിങ്കിൽ ഖന്നയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ‘ ഇങ്ങനെയൊരു ചിത്രം കുടുംബ വാട്സാപ്പ് ഗ്രൂപ്പിൽ ഇടുന്ന ഒരു മകനുള്ളപ്പോൾ ശത്രുക്കൾ വേറെയെന്തിന്? എന്ന് പറഞ്ഞാണ് ട്വിങ്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

പതിനെട്ടുകാരൻ ആരവിനെക്കുറിച്ചാണ് ട്വിങ്കിൽ പറയുന്നത്. പൂന്തോട്ടത്തിൽ വ്യായാമം ചെയ്യുന്ന ട്വിങ്കിളിന്റെ ഒരു ചിത്രം ആരവ് തങ്ങളുടെ കുടുംബ വാട്സാപ്പ്​ഗ്രൂപ്പിൽ പങ്കുവച്ചതാണ് കാരണം. അതിന് ആരവ് നൽകിയ അടിക്കുറിപ്പാണ് ഏറെ രസകരം.

'എന്തോ ബാധ കൂടിയത് പോലെയാണ് ട്വിങ്കിൾ ഖന്ന പെരുമാറുന്നത് എന്ന് അയൽപ്പക്കത്തുള്ളവർ റിപ്പോർട്ട് ചെയ്യുന്നു. വീട്ടിലെ പൂന്തോട്ടത്തിൽ അവർ എന്താണ് ചെയുന്നത് എന്ന് നിങ്ങൾ തന്നെ കാണൂ,’ എന്നാണ് അമ്മയുടെ ചിത്രത്തിന് ആരവ് നൽകിയ അടിക്കുറിപ്പ്.

ഇതിനുള്ള മറുപടിയാണ് ഇപ്പോൾ ട്വിങ്കിൾ നൽകിയിരിക്കുന്നത്. താൻ വ്യായാമം ചെയ്യുകയായിരുന്നുവെന്നും ട്വിങ്കിൾ കുറിക്കുന്നു

മുൻകാലനടി, അക്ഷയ് കുമാറിന്റെ ഭാര്യ എന്നതിലെല്ലാമുപരി എഴുത്തിന്റെ ലോകത്തും ഇന്റീരിയർ ഡിസൈനിങ്ങിലുമൊക്കെ കൈവച്ചയാളാണ് ട്വിങ്കിൾ ഖന്ന. ട്വിങ്കിളിനും അക്ഷയ്ക്കും ആരവിനെ കൂടാതെ നിതാര എന്നൊരു മകൾ കൂടിയുണ്ട്.

Content Highlights : Twinkle Khanna about Son Aarav Akshay Kumar