കൊറോണ ഭീതിയെത്തുടര്‍ന്ന് രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ വീടുകളില്‍ തന്നെ കഴിയുകയാണ് ജനങ്ങള്‍. സിനിമാ തിരക്കുകള്‍ മാറ്റിവച്ച് താരങ്ങളും വീടുകളില്‍ കുടുംബത്തോടൊപ്പം അവധി ആസ്വദിക്കുകയാണ്. ഒരുപക്ഷേ സിനിമയിലെത്തിയതിന് ശേഷം ആദ്യമായായിരിക്കും ഇവരില്‍ പലരും കുറേ ദിവസം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നത്. 

എന്നാല്‍ വീട്ടില്‍ വെറുതേ ഇരിക്കുന്നതിന്‍റെ ബോറഡി മാറ്റാന്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാവുകയാണ് ഇവരില്‍ ചിലര്‍. അത്തരത്തില്‍ ടിക് ടോക്കില്‍ താരമാവുകയാണ് തെന്നിന്ത്യന്‍ താരം തൃഷ. സാവേജ് സോങ്ങിനൊപ്പമുള്ള തൃഷയുടെ നൃത്തച്ചുവടുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

നേരത്തെ ക്വാറന്‍റൈന്‍ കാലത്ത് വീഡിയോ കോളിലൂടെ തനിക്ക് കമ്പനി തന്ന ചില കൂട്ടുകാരെ തൃഷ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. താരങ്ങളായ അല്ലു അര്‍ജുനും റാണാ ദഗുബാട്ടിയുമാണ് തൃഷയ്ക്ക് 'കമ്പനി' നല്‍കിയത്. ഒപ്പം തന്‍റെ മറ്റു ചില സുഹൃത്തുക്കളുമായുള്ള വീഡിയോ കോളിന്‍റെ സ്ക്രീന്‍ ഷോട്ടുകളും താരം പങ്കുവച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Trisha on TikTok 😍🥰🤗 #trishakrishnan #trishaafp

A post shared by Trisha Krishnan 💖 (@trishaa.fp) on

Content Highlights : Trisha Makes Debut On Tik Tok Savage Song Viral Video Quarantine Days