മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്കായ യുവതാരങ്ങളിൽ ഒരാളാണ് നടൻ ടൊവിനോ തോമസ്. താരം പങ്കുവയ്ക്കുന്ന വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഏറ്റവും പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേർ ടൊവിനോ പങ്കുവച്ച പോസ്റ്റിന് താഴെ കമന്റുകളുമായെത്തി.
‘എന്റെ പൊന്നളിയാ, നമിച്ചു. അസൂയ ആണത്രേ അസൂയ....ആർക്കാണെലും അസൂയ ഉണ്ടാകും....ഫ്രിഡ്‌ജിൽ കേറ്റണോ??അഞ്ചാം പാതിരാ.JPG എന്നാണ് ചിത്രത്തിന് താഴെ നടൻ അജു വർഗീസ് കുറിച്ചത്. അതുകൂടാതെ ടൊവിനോയുടെ ചിത്രത്തിന് മീതെ തന്റെ മുഖം എഡിറ്റ് ചെയത് വച്ച ചിത്രവും അജു പങ്കുവച്ചിട്ടുണ്ട്.
അച്ഛനൊപ്പം ജിമ്മിൽ നിന്ന് പകർത്തിയ ഒരു ചിത്രം ടൊവിനോ കഴിഞ്ഞ ദിവസം പങ്കുവച്ചതും വൈറലായിരുന്നു. തന്നേക്കാൾ ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന തന്റെ അച്ഛൻ അഡ്വ: ഇല്ലിക്കല്‍ തോമസിനെ പരിചയപ്പെടുത്തുകയാണ് ടൊവിനോ.
അച്ഛൻ,മാർഗദർശി, ഉപദേശകൻ, പ്രചോദകൻ, തീരുമാനങ്ങൾ എടുക്കുന്നയാൾ, എന്റെ വർക്കൗട്ട് പങ്കാളി.നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച. ചെയ്തിട്ടില്ല'. ടൊവിനോ കുറിക്കുന്നു.
ഫിറ്റ്‌നെസ്സില്‍ ക്യത്യമായി ശ്രദ്ധിക്കുന്ന ടൊവിനോ തന്റെ ജിം വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുന്നത് പതിവാണ്. ലോക്ക്ഡൗൺ സമയത്ത് തന്റെ വീട്ടിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോകൾ താരം പങ്കുവച്ചിരുന്നു.
Content Highlights : Tovino Workout Fitness Piccture Goes Viral