മലയാള സിനിമയില്‍ ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. വര്‍ക്കൗട്ട് ചെയ്യുന്ന നിരവധി വീഡിയോകള്‍ ടൊവിനോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. 

ടൊവിനോ സൂപ്പര്‍ ഹീറോയായെത്തുന്ന മിന്നല്‍ മുരളി വന്‍ വിജയമായതിന്റെ പശ്ചാത്തലത്തില്‍ ടൊവിനോ പങ്കുവെച്ച വര്‍ക്കൗട്ടിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 

പറക്കല്‍ അധ്യായം 101, അടുത്ത ദൗത്യത്തിനായി കുറച്ച് പുതിയ നീക്കങ്ങള്‍ പഠിക്കുന്ന മുരളി എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ പുഷ്അപ് ജമ്പ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സൂപ്പര്‍ ഹീറോയുടെ ആക്ഷന്‍ കാണിച്ചുകൊണ്ടാണ് ടൊവിനോയുടെ പുഷ്അപ് ജമ്പ്.

Flying lessons 101. Murali learning some new moves for next mission ! @alithefitness

Posted by Tovino Thomas on Sunday, 26 December 2021