ലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്കായ യുവതാരങ്ങളിൽ ഒരാളാണ് നടൻ ടൊവിനോ തോമസ്. താരം പങ്കുവയ്ക്കുന്ന വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്.

തന്നേക്കാൾ ഫിറ്റ്നസിൽ ശ്രദ്ധിക്കുന്ന തന്റെ അച്ഛൻ അഡ്വ: ഇല്ലിക്കല്‍ തോമസിനൊപ്പം ജിമ്മിൽ നിന്നും പകർത്തിയ ചിത്രമാണിത്. മസിൽ പെരുപ്പിച്ച് നിൽക്കുന്ന ടൊവിനോയ്ക്കൊപ്പം കട്ടയ്ക്ക് നിൽക്കുന്ന അച്ഛന്റെ ചിത്രവും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

"അച്ഛൻ,മാർ​ഗദർശി, ഉപദേശകൻ, പ്രചോദകൻ, തീരുമാനങ്ങൾ എടുക്കുന്നയാൾ, എന്റെ വർക്കൗട്ട് പങ്കാളി..
നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസിൽ 2016ൽ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല". ടൊവിനോ കുറിക്കുന്നു. ഫാദർ ഗോൾസ്, ഫാദർ സ്കോർസ് എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് താരത്തിന്റെ പോസ്റ്റ്.

Content Highlights :Tovino Thomas posts a picture with father Workout Picture Viral