നാടാകെ ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ്. ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്ന ടൊവിനോ തോമസിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ വൈറലാവുകയാണ്.
പടക്കം കത്തിച്ച് ദൂരെയെറിഞ്ഞ്, അത് പൊട്ടിയ ശബ്ദം കേട്ടപ്പോള്‍ ടൊവിനോ ഹാപ്പി ദീപാവലി നേരുന്നതായാണ് വീഡിയോയില്‍. ചെന്നൈ നുങ്കപ്പാക്കത്തിനടുത്തുള്ള ഗോപാലപുരമാണ് പോസ്റ്റിലെ ലൊക്കേഷന്‍. പോസ്റ്റിനു കീഴെ ആന്റണി വര്‍ഗീസ് പെപ്പെ ടൊവിനോയ്ക്കു ആശംസ നല്‍കിയിട്ടുണ്ട്.
എടക്കാട് ബറ്റാലിയന്‍ 06 തീയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളോടെ മുന്നേറുകയാണ്. സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പി ബാലചന്ദ്രനാണ്. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ നിര്‍മിച്ചിരിക്കുന്നു.
Content Highlights: Tovino Thomas instagram video wishing happy diwali viral