വനിതാദിനത്തോടനുബന്ധിച്ച് ടൊവിനോ തോമസ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ വിമര്‍ശനവുമായെത്തിയ വ്യക്തിക്ക് ചുട്ടമറുപടി കൊടുത്ത് ടൊവിനോ. തന്നെ ഏറ്റവും സ്വാധീനിച്ച വനിതയെന്ന ഹാഷ്ടാഗില്‍ ഭാര്യ ലിഡിയയുടെയും ഒപ്പം മകളുടെയും ഫോട്ടോ പങ്കുവെച്ച് ടൊവിനോ ഷെയര്‍ ചെയ്ത ചിത്രത്തിനു ചുവട്ടിലാണ് ഒരു 'ആരാധകന്‍' അമ്മയെ ഓര്‍മ്മിപ്പിച്ചുള്ള കമന്റുമായി രംഗത്തു വന്നത്.
താങ്കളുടെ അമ്മയ്ക്ക് താങ്കളുടെ ജീവിതത്തില്‍ യാതൊരു പ്രാധാന്യവുമില്ലേയെന്നും ഭാര്യ മാത്രമാണോ ജീവിതമെന്നും വിമര്‍ശകന്‍ ചോദിച്ചു. നടനെ വളര്‍ത്തിയ രീതിയെയും അയാള്‍ വിമര്‍ശിച്ചു. ഈ കമന്റിനാണ് ടൊവിനോ പ്രതികരിച്ചിരിക്കുന്നത്. താന്‍ അമ്മയെ ആണ് ആദ്യം ആശംസകള്‍ അറിയിച്ചതെന്ന് നടന്‍ പറഞ്ഞു.
'എന്റെ അമ്മ സോഷ്യല്‍മീഡിയയില്‍ ആക്ടീവ് അല്ല. നേരിട്ട് ഞാന്‍ വിഷ് ചെയ്തിരുന്നു. രാവിലെ എണീറ്റ് ആദ്യം ചെയ്തത് അതാണ്. നിങ്ങളുടെ അറിവിലേയ്ക്കായി പറയട്ടെ, എനിക്ക് സോഷ്യല്‍മീഡിയയ്ക്കപ്പുറത്ത് ഒരു ജീവിതമുണ്ട്. അത് നിങ്ങളും ഒന്നു പരീക്ഷിക്കേണ്ടതാണ്. അടിപൊളിയാണത്.' എന്നായിരുന്നു ടൊവിനോയുടെ മറുപടി.
Content Highlights : tovino thomas gives mass reply to a man who criticized his women's day special photo