പ്രണയദിനത്തില്‍ ജീവിതത്തിലെ നല്ലപാതിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് വാലന്റൈന്‍സ് ഡേ ആശംസിക്കുന്നത് ഇപ്പോള്‍ മിക്കവരുടെയും പതിവാണ്. സിനിമാതാരങ്ങളും അക്കാര്യത്തില്‍ പിറകിലല്ല. കഴിഞ്ഞ ദിവസം പ്രണയചിത്രങ്ങള്‍ കൊണ്ടും കഥകള്‍ കൊണ്ടും സോഷ്യല്‍മീഡിയ നിറഞ്ഞിരുന്നു. 

ഇപ്പോഴിതാ അല്പം വൈകിപ്പോയതിന് ക്ഷമാപണവുമായി തന്റെ പഴയ കാമുകിയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ഭാര്യ ലിഡിയയ്‌ക്കൊപ്പം റെയില്‍വേ സ്റ്റേഷനില്‍ വച്ച് പത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് എടുത്ത ചിത്രമാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ ഈ ചിത്രവും ആരാധകര്‍ വൈറലാക്കിയിട്ടുണ്ട്.

പോസ്റ്റ് ഇടാന്‍ നേരം വൈകിയതിന് താരത്തെ ട്രോളുന്നുമുണ്ട്. ഫോട്ടോയില്‍ റെയില്‍വേ സ്റ്റേഷനും തീവണ്ടിയും കണ്ട് ട്രോളിയവര്‍ വേറെയും. ടൊവിനോ വയനാട്ടിലെ കോളേജില്‍ പ്രസംഗിക്കുന്നതിനിടെ സദസ്സിലിരുന്നു കൂവിയ വിദ്യാര്‍ഥിയെ വേദിയിലേക്കു വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിച്ച സംഭവമവുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകള്‍.

Content Highlights : tovino thomas fb post on valentine's day trolls