ലോക്ഡൗണില്‍ മുതിര്‍ന്നവരെ പോലെ കുട്ടികളും അസ്വസ്ഥരാണ്. പുറത്തു പോയി കളിക്കാനോ പാര്‍ക്കിലെ ഉല്ലാസമോ സാധ്യമല്ലാത്തതിനാല്‍ വീടുകളില്‍ ബോറടിച്ചു കഴിയുകയാണ് നാട്ടിലെ കുട്ടിപ്പട്ടാളം. ടൊവിനോ തോമസിന്റെ മകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പുറത്തു പോകാന്‍ വിലക്കുള്ളതിനാല്‍ കളിക്കാന്‍ ഇടമില്ലാതെ വിഷമിച്ച മകള്‍ക്കായി പുതിയൊരു കളിസ്ഥലമൊരുക്കിയിരിക്കുകയാണ് ടൊവിനോ.
തന്റെ ജിമ്മിലാണ് മകള്‍ ഇസക്ക് ടൊവിനോ കളിക്കാനുള്ള ഇടം കണ്ടെത്തി നല്‍കിയത്. വര്‍ക്ക് ഔട്ട് ചെയ്യുന്ന കേബിള്‍ ക്രോസ് ഓവര്‍ മെഷീന്‍ ഊഞ്ഞാലാക്കി മാറ്റിയപ്പോള്‍ സന്തോഷത്തോടെ അതിലിരുന്നാടുന്ന മകളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഒപ്പം ഈ കുറിപ്പും.
'ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ഡൗണില്‍ പുറത്തു പോയി കളിക്കാന്‍ പറ്റാത്തതുകൊണ്ട് എന്റെ ജിം അവള്‍ കളിസ്ഥലമാക്കി. എന്റെ കേബിള്‍ ക്രോസ് ഓവര്‍ മെഷീന്‍ അവളൊരു ഊഞ്ഞാലാക്കി.'
മകള്‍ ഇസയെ പുറത്തു കിടത്തി വര്‍ക്ക് ഔട്ട് ചെയ്യുന്ന ടൊവിനോയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു. അതു കണ്ട് മകന്‍ ആവശ്യപ്പെട്ടതുപ്രകാരം നടന്‍ കൃഷ്ണശങ്കറും അത്തരത്തില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു.
Content Highlights : tovino thomas creates playground for daughter izza in his gym instagram video