ണ്ടനില്‍ വെക്കേഷന്‍ ആഘോഷിച്ച് ടൊവിനോയും ഭാര്യ ലിഡിയയും. ആഷിക് അബു ഒരുക്കിയ മായാനദിയുടെ വിജയത്തിന് ശേഷം ഷൂട്ടിംങ് തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കുകയാണ് ടൊവിനോയിപ്പോള്‍. ടൊവിനോ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവയ്ച്ചത്. 

കമല്‍ സംവിധാനം ചെയ്യുന്ന ആമിയാണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തില്‍ മഞ്ജു വാര്യരാണ് കേന്ദ്രകഥാപാത്രമായെത്തുന്നത്. ആമി അടുത്ത ആഴ്ച പുറത്തിറങ്ങും.

മധുപാല്‍ സംവിധാനം ചെയ്യുന്ന 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ചിത്രത്തില്‍ ടൊവിനോ പ്രധാനകഥാപാത്രമായെത്തുന്നുണ്ട്. 

Content Highlights: TovinoThomas in London with wife, Lidiya