കുഞ്ഞ് മകന്റെ ചിത്രം പങ്കുവച്ച് നടൻ ടൊവിനോ തോമസ്.

തഹാൻ ടൊവിനോ എന്നാണ് മകന് നൽകിയിരിക്കുന്ന പേരെന്നും ഹാൻ എന്ന് അവനെ വിളിക്കുമെന്നും ചിത്രം പങ്കുവച്ചുകൊണ്ട് ടൊവിനോ കുറിച്ചു.

"ഞങ്ങളുടെ മകനിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ല!
ഞങ്ങൾ അവന് ‘തഹാൻ ടോവിനോ’ എന്ന് പേരിട്ടു
അവനെ ഞങ്ങൾ ‘ഹാൻ’ എന്ന് വിളിക്കാം.
എല്ലാ സ്നേഹത്തിനും ആശംസകൾക്കും നന്ദി. ഒരുപാട് സ്നേഹം!”- മകനും മകൾക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു

tovi

കഴിഞ്ഞ ദിവസമാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്ന സന്തോഷം ടൊവിനോ ആരാധകരുമായി പങ്കുവച്ചത്. 
ഇസയെന്നാണ്‌ ടൊവിനോയുടെയും ലിഡിയയുടെയും ആദ്യത്തെ കുഞ്ഞിന് പേര്. 2014ൽ വിവാഹിതരായ ഇവർക്ക് 2016ലാണ് പെൺകുഞ്ഞു ജനിക്കുന്നത്.

Content Highlights : Tovino Thomas Baby Boy Named Tahan Tovino, Iza, Lidiya, Tovino Kids and Family