ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തിയ തീവണ്ടി മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. അതിനിടെ ചിത്രത്തിലെ ചില രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനെതിരേ ടൊവിനോ രംഗത്ത് എത്തുകയും ചെയ്തു. 

ചിത്രത്തിലെ ഒരു ചുംബന രംഗമാണ് പ്രധാനമായും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും സജീവമാണ്. 

ടൊവിനോയുടെ അടുത്ത ചിത്രമായ ഒരു കുപ്രസിദ്ധ പയ്യന്‍ പയ്യനില്‍ നടി അനു സിതാരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് നേരത്തേ പുറത്ത് വന്നിരുന്നു. അതിനിടെ അനു സിതാരയെ ഉപദേശിച്ച് ഒരു ആരാധകന്‍ രംഗത്ത് വന്നു. ടൊവിനോയുമായി ഒരു ഗ്യാപ്പിട്ടു നിന്നാല്‍ മതി എന്ന് അയാള്‍ കുറിച്ചു. ഉപേദേശത്തിന് അനു നല്‍കിയ മറുപടി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റുപിടിച്ചിരിക്കുകയാണ്. 'ഇത്രയും ഗാപ് മതിയോ' എന്ന് ചോദിച്ച് ടൊവിനോയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രം അനു പോസ്റ്റ് ചെയ്തു. കുപ്രസിദ്ധ പയ്യനിലെ ചിത്രമാണ് അത്. 

tovino

നവാഗതനായ ഫെല്ലിനി ടി.പിയാണ് തീവണ്ടി ഒരുക്കിയിരിക്കുന്നത്. ഒരു ചെയിന്‍ സ്‌മോക്കറുടെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടോവിനോ അവതരിപ്പിച്ചിരിക്കുന്നത്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. വിനി വിശ്വലാലാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.