ധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ രസകരമായ ആക്ഷന്‍ ചിത്രീകരണ രംഗം പങ്കുവച്ച് ടൊവിനോ. പോത്തിന്റെ കൊമ്പില്‍ പിടിച്ചുള്ള സാഹസികമായ രംഗമാണ് വീഡിയോയിലുള്ളത്.

"ദിതൊക്കെ യെന്ത്, പോത്ത് പാവം ആയോണ്ട് ഞാന്‍ ചത്തില്ല...പോത്ത് ഇപ്പോഴും സുഖമായിരിക്കുന്നു !" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തതത്.

നെടുമുടിവേണു, ശരണ്യ പൊന്‍വണ്ണന്‍ ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, പശുപതി. സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജീവന്‍ ജോബ് തോമസ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നൗഷാദ് ഷെരീഫ് നിര്‍വഹിക്കുന്നു. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്. ചിത്രം നംവംബര്‍ 9ന് തിയ്യേറ്ററുകളിലെത്തും.

tovino oru kuprasidha payyan action scene madhupal yovino anu siythara nimisha sajayan