ജെയിംസ് വാന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം 'കണ്‍ജ്യുറിങ് 2' കണ്ട് പേടിക്കാത്തവര്‍ കുറവായിരിക്കും. കാതടപ്പിക്കുന്ന കോലാഹലങ്ങളും പേടിപ്പിക്കുന്ന നിശബ്ദതയും ഇരുട്ടും നിഴലുമെല്ലാം ചേര്‍ന്ന് രണ്ടേകാല്‍ മണിക്കൂറോളം പ്രേക്ഷകെരെ മുള്‍മുനയില്‍ നിര്‍ത്തിയതാണ് കണ്‍ജ്യുറിങ് 2 വിന്റെ ഏറ്റവും വലിയ വിജയം. 

ചിത്രത്തിന്റെ  പ്രമോഷന്റെ ഭാഗമായി മുന്‍പ് ഇറക്കിയ ഒരു വീഡിയോ ഇന്റര്‍നെറ്റിലിപ്പോള്‍ വയറലാണ്. ചിത്രത്തില്‍ പ്രേക്ഷകരെ പേടിപ്പിച്ച വലാക്ക് എന്ന പ്രേതത്തെിനെപ്പോലെ വേഷം കെട്ടി ആളുകളെ പറ്റിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. 

അപ്രതീക്ഷിതമായി വലാക്കിനെ കണ്ട് ഞെട്ടി നിരവധി ആളുകള്‍ പേടിച്ചോടുന്നുണ്ട്. എന്നാല്‍ അവസാനത്തില്‍ പണിവാങ്ങിക്കുന്നത് പാവം വലാക്കാണ്. വീഡിയോ കണ്ട് നോക്കൂ.