വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരം. ഒട്ടനവധി സ്വഭാവ കഥാപാത്രങ്ങളും കൈകാര്യം ചെയ്ത താരം. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത് കിടിലൻ നൃത്തച്ചുവടുകളിലൂടെയാണ്. നടൻ ടി.ജി രവിയുടെ ഡാൻസ് വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sajna Najam (@sajnan)

കൊറിയോ​ഗ്രാഫറായ സജ്ന നജാം ആണ് ടി.ജി രവിക്കൊപ്പം ചുവടുവെക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആരാണ് തകർക്കുന്നതെന്നു നോക്കൂ, പ്രായം വെറും നമ്പർ മാത്രം എന്നു പറഞ്ഞാണ് സജ്ന വീഡിയോ പങ്കുവച്ചത്. ഇന്നലെകളിലെ വില്ലന്മാരിലെ വില്ലൻ ഒരേയൊരു ടി.ജി രവി എന്നും സജ്ന കുറിച്ചിട്ടുണ്ട്. 

ഇന്നീ തീരം തേടും തിരയുടെ പാട്ടിൽ എന്നു തുടങ്ങുന്ന ​ഗാനത്തിനൊപ്പമാണ് അദ്ദേഹം അസ്സലായി ചുവടുവെക്കുന്നത്. ഷൂട്ടിന്റെ ഇടവേളകളിൽ നിന്നുള്ള ദൃശ്യമാണ് അതെന്നും സജ്ന പറയുന്നുണ്ട്. ഏഴുപത്തിയേഴാം വയസ്സിലും ചുറുചുറുക്ക് നഷ്ടപ്പെടാതെ ചുവടുവെക്കുന്ന ടി.ജി രവിയെ പ്രശംസിച്ച് നിരവധി പേർ കമന്റുകൾ ചെയ്തിട്ടുണ്ട്.