സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സജീവമാകുകയാണ് 10 ഇയര്‍ ചലഞ്ച്. സാധാരണക്കാര്‍ മുതല്‍ താരങ്ങള്‍ വരെ ഇപ്പോള്‍ ഈ ചാലഞ്ചിന്റെ പുറകേയാണ്. തങ്ങളുടെ നിലവിലെ ചിത്രവും പത്തു വര്‍ഷം മുന്‍പുള്ള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചാലഞ്ച്.

ഇപ്പോള്‍ ചാലഞ്ച് ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെ പഴയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങള്‍. നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി മാണി, ശാലിന്‍ സോയ, ഗായിക അമൃത സുരേഷ് തുടങ്ങിയവരാണ് തങ്ങളുടെ പത്ത് വര്‍ഷം മുമ്പത്തേയും ഇപ്പോഴത്തെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.  

പത്ത് വര്‍ഷം എന്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞാണ് ശാലിന്‍ സോയ തന്റെ ചിത്രം പോസ്റ്റ് ചെയ്തത്. 

ahalin

വലിയൊരു കുറിപ്പോടെയാണ് നടിയും അവതാരകയുമായ ആര്യ തന്റെ ചിത്രം പങ്കുവച്ചത്. ഈ 9 വര്‍ഷത്തെ മാറ്റം ഈ യാത്ര മറക്കാനാകാത്ത ഒന്നാണെന്നും സിനിമ സ്വപ്നം കണ്ട  അന്നത്തെ ആ പെണ്‍കുട്ടിയില്‍ നിന്ന് ഇന്നത്തെ മെച്വര്‍ ആയ അമ്മയിലേക്കുള്ള യാത്ര കഠിനമായിരുന്നുവെന്നും ആര്യയുടെ കുറിപ്പില്‍ പറയുന്നു. തന്നെ പിന്തുണച്ച, കൂടെ നിന്ന, ഒറ്റപെടുത്തിയ, എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കൊണ്ടാണ് ആര്യ ചിത്രം പങ്കുവച്ചത്. 

arya

തിരിച്ച് പോകുന്നതില്‍ അര്‍ത്ഥമില്ല, അന്ന് ഞാന്‍  മറ്റൊരാളായിരുന്നു..മായാലോകത്തെ ആലിസ് എന്നാണ് ശ്രിന്ദ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്‌.

srinda

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജ് പഠനകാലത്ത് കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രമാണ് നടിയും അവതാരകയുമായ പേളി മാണി പങ്കുവച്ചത്  

pearly

ahaana

bhavana

Content Highlights :  Ten Year challenge Social media Bhavana Arya Srinda Ahaana Amritha Suresh Pearly Maaney Challenge