മിഴിലെ മികച്ച രണ്ട് അഭിനേതാക്കളാണ് കമല്‍ഹാസനും വിജയ് സേതുപതിയും. ഈ ലോക്ക്‌ഡൗണില്‍ ആരാധകര്‍ക്കായി രണ്ടുപേരും ഒരുമിച്ച് ലൈവ് ചെയ്തിരിക്കുകയാണ്. കമല്‍ഹാസന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലൈവ് ചെയ്തിരിക്കുന്നത്. 

ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ലൈവില്‍ അഭിനയം, സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍, രാഷ്ട്രീയം, ജീവിതം, കൊറോണ വൈറസ് തുടങ്ങി നിരവധി വിഷയങ്ങള്‍ രണ്ടുപേരും ചര്‍ച്ചചെയ്തു. ആരാധകര്‍ ചോദിക്കാന്‍ സാധ്യതയുള്ള വിവിധ ചോദ്യങ്ങളും കമലിനോട് ചോദിക്കാന്‍ വിജയ് മറന്നില്ല.

വിക്രം വേദ എന്ന സിനിമയില്‍ വിജയ് സേതുപതിയുടെ കഥാപാത്രം പറയുന്ന 'നാന്‍ ഒരു കഥൈ സൊല്ലട്ടുമാ' എന്ന ഡയലോഗില്‍ നിന്നാണ് കമല്‍ വീഡിയോ തുടങ്ങിയത്. വിജയുടെ അഭിനയത്തെ അഭിനന്ദിക്കാനും കമല്‍ ശ്രദ്ധിച്ചു. 'സിനിമയെ ഒരു വില്‍പനചരക്കായി മാത്രം കാണുന്നില്ല എന്നതാണ് ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് നിന്നില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം. പകരം നീ തിരക്കഥകള്‍ക്ക് പിന്നാലെയാണ്. വിജയം തീര്‍ച്ചയായും വരും. എന്നാല്‍ തിരക്കഥകളില്‍ പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ശ്രമം ഒരിക്കലും പാഴായി പോകില്ല.'

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kamal Haasan (@ikamalhaasan) on

ഇതിന് നന്ദി ഒരു ചിരിയില്‍ ഒതുക്കുകയാണ് വിജയ് ചെയ്തത്. പിന്നീട് അഭിനയത്തെക്കുറിച്ചും അതിന് പിന്നിലെ പരിശ്രമങ്ങളെക്കുറിച്ചുമെല്ലാം വിജയ് കമലിനോട് ചോദിച്ചു. മലയാള സിനിമയും കെ.ബാലചന്ദറുമാണ് തന്നെ അഭിനയം പഠിപ്പിച്ചതെന്നാണ് കമല്‍ ഇതിന് മറുപടിയായി പറഞ്ഞത്. തമിഴ്‌നാട്ടിലെ രീതിക്ക് വിപരീതമായി മലയാളത്തില്‍ പ്രേക്ഷകര്‍ കുറച്ചുകൂടി തുറന്ന ചിന്താഗതിയുള്ളവരാണെന്ന് കമല്‍ അഭിപ്രായപ്പെട്ടു. താരങ്ങള്‍ കഥാപാത്രങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് അവര്‍ക്ക് ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'നടന്മാര്‍ ഒരു പ്രത്യേകതരം കഥാപാത്രത്തില്‍ മാത്രം ഒതുങ്ങുന്നത് കണ്ട് ശീലിച്ചവരാണ് തമിഴ്‌നാട്ടിലെ പ്രേക്ഷകര്‍. എന്നാല്‍ അതിലൊരു വ്യത്യാസം കണ്ടത് വിജയ് സേതുപതിയിലാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല നടന്‍ എം.ജി.ആര്‍ തന്നോട് അദ്ദേഹത്തെ പിന്തുടരരുതെന്ന് പറഞ്ഞതും കമല്‍ ഓര്‍ത്തു. 

ഒത്തിരി നാളുകളായി നീണ്ടുപോകുന്ന കമല്‍ഹാസന്റെ സിനിമ മരുതനായഗത്തിനെക്കുറിച്ചും വിജയ് ചോദിച്ചു. ഫണ്ട് ഒരു വിഷയമാണെന്ന് പറഞ്ഞ കമല്‍, ഇനി അത് റിലീസ് ചെയ്യണമെങ്കില്‍ അതിന്റെ കഥ മാറ്റുകയോ നായകനെ മാറ്റുകയോ ചെയ്യേണ്ടിവരുമെന്നും കൂട്ടിച്ചേര്‍ത്തു.

'ഇന്ത്യന്‍ 2' എന്ന സിനിമയില്‍ തനിക്ക് കിട്ടിയ വേഷം ചില കാരണങ്ങളാല്‍ അന്ന് ചെയ്യാന്‍ പറ്റിയില്ലെന്നും കമലിനോടൊപ്പം അഭിനയിക്കാന്‍ തനിക്ക് വീണ്ടും ഒരു അവസരം തരണമെന്നും വിജയ് ഒരു അഭ്യര്‍ഥന മുന്നോട്ടുവെച്ചു.

Content Highlights: tamil actos Kamal Hassan, Vijay Sethupathi join on insta live