നിച്ച അന്ന് മുതല്‍ എല്ലാവരുടെയും  ശ്രദ്ധാകേന്ദ്രമാണ് തൈമൂര്‍. സെയ്ഫ് അലിഖാന്റെയും കരീന കപൂറിന്റയും മകന്‍ തൈമൂര്‍ എല്ലാ അര്‍ഥത്തിലും പ്രൗഡിയില്‍ തന്നെയാണ് ജീവിക്കുന്നത്.

എവിടെ ചെന്നാലും തൈമൂറിന്റെ പിറകേ പാപ്പരാസികള്‍ ഉണ്ടാവും. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഇപ്പോള്‍ തൈമൂര്‍ അതിനോടെല്ലാം ഇണങ്ങിയിരിക്കുന്നു.

മാധ്യമങ്ങളില്‍ വരുന്ന തൈമൂറിന്റെ ചിത്രങ്ങള്‍ക്കൊപ്പം ശ്രദ്ധാകര്‍ഷിച്ചു കൊണ്ട് ഒരാളുണ്ട് അത് കരിനയോ സെയ്‌ഫോ അല്ല മറിച്ചു നാനിയായ സാവിത്രിയാണ്. തൈമൂറിന്റെ കെയര്‍ ടെയ്ക്കറാണ് സാവിത്രി. സാവിത്രിയുടെ പേരില്‍ ഫാന്‍ പേജുകള്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏതാണ്ട് ഒന്നര ലക്ഷം രൂപയോളം മാസശമ്പളമാണ് സാവിത്രി കൈപ്പറ്റുന്നത് എന്നാണ് സെയ്ഫ് - കരിന ദമ്പതിമാരോട് അടുപ്പമുള്ളവർ  പറയുന്നത്.  അധിക സമയം ജോലി ചെയ്യുന്ന മാസങ്ങളില്‍ ഇത്‌ ഒന്നേ മുക്കാല്‍ ലക്ഷത്തോളം രൂപ വരെയാകും. മാത്രമല്ല സെയ്ഫും കരിനയും തൈമൂറും വിദേശത്ത് പോകുമ്പോള്‍ സാവിത്രിയെയും കൊണ്ടുപോകാറുമുണ്ട്..

ContentHighlights: taimoor care taker salary, savitri nani, saif ali khan , kareena kapoor