മ്പതിന്റെ നിറവിലാണ് പ്രിയ നടി  തബു. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകളുമായി രം​ഗത്തെത്തിയിരിക്കുന്നത്. ഒട്ടേറെ പ്രണയ ചിത്രങ്ങളിലെ നായിക ഇന്നും അവിവാഹിതയാണ്. 

താൻ അവിവാഹിതയായി തുടരുന്നതിന്റെ കാരണം താരം മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ് ഈ ജന്മദിനത്തിൽ വീണ്ടും വൈറലാവുന്നത്. താൻ വിവാഹം കഴിക്കാത്തതിന് കാരണം  നടൻ അജയ് ദേവ്​ഗണാണെന്നാണ് തബു 2017 ൽ മുംബൈ മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 

"അജയും ഞാനും 25 വർഷത്തിലേറെയായി പരസ്പരം അറിയുന്നവരാണ്. എന്റെ കസിൻ സമീർ ആര്യയുടെ അയൽക്കാരനും അടുത്ത സുഹൃത്തുമാണ് അജയ്. വളരുന്ന കാലഘട്ടത്തിൽ‌ ഞങ്ങളുടെ സൗഹൃദം നല്ലൊരു ബന്ധത്തിന് അടിത്തറയായി തീർന്നു. എന്റെ കൗമാര കാലത്ത് അജയും സമീറും കൂടി എപ്പോഴും എന്നെ പിന്തുടരുമായിരുന്നു ഒരു തരത്തിൽ ചാരപ്പണി. എന്നോട് സംസാരിക്കുന്ന ഓരോ ആൺകുട്ടികളെയും ഇവർ തല്ലുമായിരുന്നു. വലിയ ​ഗുണ്ടകളായിരുന്നു ഇരുവരും. ഇന്നും ഞാൻ അവിവാഹിതയായി തുടരുന്നതിന് കാരണം അജയ് ആണ്. ചെയ്ത് പോയ കാര്യങ്ങളിൽ അജയ് ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാവുമെന്ന് ഞാൻ പ്രത്യാശിക്കുന്നു- "തബു പറഞ്ഞു.

മീര നായർ ഒരുക്കിയ എ സ്യൂട്ടബിൾ ബോയ് എന്ന ചിത്രത്തിലാണ് തബു ഒടുവിൽ വേഷമിട്ടത്. നെറ്റ്ഫ്ലിക്സ് സീരീസായി പുറത്തിറങ്ങിയ ചിത്രത്തിൽ ഇഷാൻ ഖട്ടർ, ടാന്യ മണിക്ടാല എന്നിവരും വേഷമിട്ടിരുന്നു

Content Highlights : Tabu turns 50 When she blamed Ajay Devgn as a reason why she remain unmarried