ബോളിവുഡ് സിനിമകളിലൂടെയും ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സുര്‍വീന്‍ ചൗള. ഭര്‍ത്താവ് അക്ഷയ് താക്കറുമൊത്ത് കേപ്പ് ടൗണില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. വിവാഹം തന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയെന്നാണാണ് സുര്‍വീന്‍ അവകാശപ്പെടുന്നത്. തിരക്കഥ ആവശ്യപ്പെടുകയാണെങ്കില്‍ സിനിമയില്‍ സഹതാരത്തെ ചുംബിക്കാനും നഗ്നയാകാനും താന്‍ തയ്യാറാണെന്നും തന്റെ ഭര്‍ത്താവിന് അതൊന്നും പ്രശ്‌നമല്ലെന്നും സുര്‍വീന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക്  നല്‍കിയ അഭിമുഖത്തിലാണ് വിവാഹ ജീവിതത്തെക്കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും സുര്‍വീന്‍ മനസ്സ് തുറന്നത്. 

"എന്റെ ജീവിതം വിവാഹത്തോടെ കൂടുതല്‍ മനോഹരമായി. എന്റെ ജോലിസംബന്ധമായ കാര്യങ്ങളില്‍ എന്നെ ഏറെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് അദ്ദേഹം. സിനിമയില്‍ എനിക്ക് എന്റെ സഹപ്രവര്‍ത്തകനായ താരത്തെ ചുംബിക്കാനും നഗ്‌നയാകാനും ഒരു പ്രശ്‌നവുമില്ല. തിരക്കഥ ആവശ്യപെടുന്നതെന്തും എനിക്ക് ചെയ്യാം. എന്നാല്‍ എന്റെ ഭര്‍ത്താവ് അതിനൊന്നും എതിര് പറയില്ല. അങ്ങനെയൊരു ധാരണയാണ് ഞങ്ങള്‍ തമ്മിലുള്ളത്. എന്റെ ജോലിയില്‍ എനിക്കേറെ പിന്‍ന്തുണ നല്‍കുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതകാലം മുഴുവന്‍ എനിക്കുള്ള കൂട്ട്. വേറെന്തുവേണം ഒരു സ്ത്രീയ്ക്ക് ". സുര്‍വീന്‍ പറഞ്ഞു. 

ഏക്താ കപൂറിന്റെ ടെലിവിഷന്‍ സീരിസിലൂടെയാണ് സുര്‍വീന്‍ ചൗള അഭിനയരംഗത്തേക്കെത്തുന്നത്. 2015ലാണ് സുര്‍വീന്‍ തന്റെ സുഹൃത്തായിരുന്ന അക്ഷയ് താക്കറിനെ വിവാഹം ചെയ്യുന്നത്. എന്നാല്‍ 2017 ഡിസംബറിലാണ് താരം ഇത് പരസ്യമാക്കുന്നത്..

surveen chawla says she can kiss co-star or go nude for film her husband wont say anything