രമണനെയും മണവാളനേയും പോലെ ട്രോളന്മാരുടെ ഇഷ്ടകഥാപാത്രങ്ങളിൽ ഒരാളാണ് ദശമൂലം ദാമു. ഇപ്പോൾ റസ്‌ലിങ് റിങ്ങിൽ എതിരാളിയെ നിഷ്പ്രയാസം കീഴ്പ്പെടുത്തുന്ന ദാമുവിന്റെ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. 

ശ്രീരാജ് എന്നയാളാണ് ഈ മാരക എഡിറ്റിങ്ങിന് പിന്നിൽ. ഒറിജിനലിനെ വെല്ലുന്ന മികവോടെയുള്ള വീഡിയോയ്ക്ക് കയ്യടിക്കുകയാണ് ആരാധകർ. 

ട്രോള് കണ്ട് ആരാധകര്‍ മാത്രമല്ല, സാക്ഷാല്‍ സുരാജും അമ്പരന്നിരിക്കുകയാണ്. ശ്രീരാജിന് നന്ദി പറഞ്ഞുകൊണ്ട് സുരാ‍ജ് തന്നെ വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

ഷാഫിയുടെ സംവിധാനത്തിൽ 2009  ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ചട്ടമ്പിനാടിൽ സുരാജ് അവതരിപ്പിച്ച കഥാപാത്രമാണ് ദശമൂലം ദാമു. സിനിമ പുറത്തിറങ്ങി പത്ത് വർഷം പിന്നിടുമ്പോഴും ട്രോളന്മാരുടെ പ്രിയങ്കരനായി തുടരുകയാണ് ദാമു.

Content Highlights : Suraj Venjarammoodu Troll Video Dasamoolam Damu Troll Facebook