തന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫര്‍ ആരാധകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് പൃഥ്വിരാജ്. ഇത്രയും നാള്‍ നീണ്ടു നിന്ന തിരക്കുകള്‍ക്കൊടുവില്‍ ഒന്ന് സ്വസ്ഥമായ ശേഷം വീട്ടില്‍ വന്ന് ഒരുമാസം ഉറങ്ങണമെന്ന് പൃഥ്വി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഭാര്യ സുപ്രിയ പങ്കുവച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെയായിരുന്നു പൃഥ്വിയുടെ കമന്റ് 

ഇപ്പോള്‍ മറ്റൊരു രസകരമായ ഇന്‍സ്റ്റാഗ്രാം പോസ്റ്റുമായി വന്നിരിക്കുകയാണ് സുപ്രിയ. സംവിധായകന്‍ പൃഥ്വിയോട് ഒരു അഭ്യര്‍ത്ഥനയുമായാണ് സുപ്രിയയുടെ പോസ്റ്റ്. പ്രായമായ ദമ്പതികള്‍ നൃത്തം ചെയ്യുന്ന വീഡിയോ ആണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.

ഈ ദമ്പതികളാണ് യഥാര്‍ഥ കപ്പിള്‍ ഗോള്‍സ് എന്നും ഡയറക്ടര്‍ സര്‍ ദയവായി ഇതൊന്നു ശ്രദ്ധിക്കൂ എന്നും വീഡിയോയ്ക്ക് താഴെ സുപ്രിയ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

This couple is absolutely relationship goals! @therealprithvi Director sir please take note! 😛

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

നേരത്തെയും രസകരമായ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ സുപ്രിയ പങ്കുവച്ചിരുന്നു. ഒപ്പം ലൂസിഫറിന്റെ വിശേഷങ്ങളും. ചിത്രത്തിന്റെ റിലീസിന്റെ തലേന്ന് സുപ്രിയ പങ്കുവച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പൃഥ്വിയേക്കാള്‍ ആവേശത്തിലാണ് സുപ്രിയയെന്ന് തെളിയിക്കുന്നതായിരുന്നു.

മൂന്നു വര്‍ഷത്തെ യാത്ര നാളെ ലൂസിഫറിന്റെ റിലീസോടെ അവസാനിക്കുന്നു . ഹൈദരാബാദിലെ ടിയാന്റെ ഷൂട്ടിംഗ് സെറ്റില്‍ ആന്റണി വന്നതും അവിടുന്ന് നിങ്ങള്‍ പരസ്പരം കൈകൊടുത്തു ലൂസിഫറില്‍ സൈന്‍ ചെയ്തപ്പോള്‍ തുടങ്ങിയതാണ് ഈ യാത്ര. ഈ ചിത്രത്തിന് വേണ്ടി നിങ്ങള്‍ എത്രത്തോളം അദ്ധ്വാനിച്ചിട്ടുണ്ടെന്ന് നേരില്‍ കണ്ട ആളാണ് ഞാന്‍. ഞാന്‍ പരിചയപ്പെടുമ്പോള്‍ നിങ്ങള്‍ ഒരു നടനായിരുന്നു. എന്നാല്‍ ഒരു സംവിധായകനിലേക്കുള്ള നിങ്ങളുടെ യാത്ര വ്യക്തിപരമായി ഞാന്‍ കണ്ടറിഞ്ഞു. ഇത്രയും കഠിനാദ്ധ്വാനിയായ ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.

നാളെ ഞാന്‍ ഉള്‍പ്പെടെ ഈ ലോകം ലൂസിഫറിനായി കാത്തിരിക്കുമ്പോള്‍, പൃഥ്വിയുടെ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി. പൃഥ്വീ, നാളെ എന്ത് സംഭവിച്ചാലും, എനിക്കറിയാം നിങ്ങള്‍ നിങ്ങളുടെ ആയിരം ശതമാനം ഇതിനായി നല്‍കിയിട്ടുണ്ടെന്ന്. എന്തായാലും സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം അംഗീകരിക്കപ്പെടും,' എന്നായിരുന്നു സുപ്രിയ കുറിച്ചത് 

Content Highlights : Supriya Prithviraj Instagram Post Lucifer Mohanlal Manju Tovino Indrajith Prithviraj Lucifer Release