പൃഥ്വിരാജ് പുതിയ ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിൽ കുടുങ്ങിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഈ അവസരത്തിൽ പൃഥ്വിയെ എത്രമാത്രം മിസ് ചെയ്യുന്നുവെന്ന് പറയുകയാണ് ഭാര്യ സുപ്രിയ. പൃഥ്വിയുമൊത്തുള്ള ചിത്രം പങ്കുവച്ചാണ് സുപ്രിയയുടെ പോസ്റ്റ്.

2012-ൽ പുറത്തിറങ്ങിയ മോളി ആന്റി റോക്സ് എന് ചിത്രത്തിന്റെ പാല്കകാട് ലൊക്കേഷനിൽ വച്ച് പകർത്തിയതാണ് ചിത്രം.  ഇന്നേക്ക് 77 ദിവസമായി ഞങ്ങൾ ഇതുപോലെ ഇരുന്ന് ചിരിച്ചിട്ട്. തമ്മിൽ കാണാതെ ഇത്രയും ദിവസം അകന്നിരിക്കുന്നത് ഇത് ആദ്യം സുപ്രിയ കുറിച്ചു.

ഈയടുത്താണ് ഇരുവരും ഒൻപതാം വിവാഹ വാർഷികം ആഘോഷിച്ചത്. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ആദ്യമായാണ് ഈ ദിനത്തിൽ അകന്നിരിക്കുന്നത് എന്ന് സുപ്രിയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

Supriya

2011 ലാണ് സുപ്രിയയും പൃഥ്വിരാജും വിവാഹിതരാകുന്നത്. മാധ്യമപ്രവർത്തകയായ സുപ്രിയ ഒരു അഭിമുഖത്തിന്റെ ഭാ​ഗമായാണ് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു. അഞ്ച് വയസ്സുകാരി അലംകൃതയാണ് ഇവരുടെ മകൾ

content highlights : supriya posts about missing prithviraj who is in jordan for aadujeevitham movie shoot