പ്രിയ പത്‌നി രഞ്ജിനിയ്ക്ക് ജന്മദിനത്തില്‍ ആശംസകളേകി സണ്ണി വെയ്ന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ജന്മദിനാശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇരുവരും മാലിദ്വീപില്‍ അവധിയാഘോഷങ്ങളിലാണ്.

'നിനക്കറിയാം, എനിക്കു നീയും ഈ ദിവസവും എത്ര സ്‌പെഷ്യലാണെന്ന്.. എന്റെ ജീവിത സഖിയ്ക്ക് ജന്മദിനാശംസകള്‍..' സ്‌നേഹത്തോടെ സണ്ണി വെയ്ന്‍ കുറിച്ചു. ഇരുവരും കടലിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഫോട്ടോക്കൊപ്പമാണ് പോസ്റ്റ്. 

നര്‍ത്തകിയായ കോഴിക്കോട് സ്വദേശിനി രഞ്ജിനിയെ കഴിഞ്ഞ ഏപ്രില്‍ പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് സുജിത്ത് ഉണ്ണിക്കൃഷ്ണന്‍ എന്ന സണ്ണി വെയ്ന്‍ വിവാഹം ചെയ്തത്. ഒരു 'മുന്നറിയിപ്പു'മില്ലാതെ സണ്ണി വെയ്ന്‍ വിവാഹിതനായത് ആരാധികമാരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. അങ്ങനെ 'ഹൃദയം തകര്‍ന്ന' ഒരു ആരാധിക നടന്‍ ഉണ്ണി മുകുന്ദനെഴുതിയ കുറിപ്പും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി പോസ്റ്റും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 

sunny wayne

സംസം, ജിപ്‌സി, വൃത്തം, അനുഗ്രഹീതന്‍ ആന്റണി എന്നിവയാണ് സണ്ണി വെയ്‌നിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍.

 

Content Highlights : sunny wayne birthday wish to wife Ranjini instagram post