രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ച വേളയിൽ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താൻ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 

അപകടകാരിയ അദൃശ്യനായ കൊലയാളി കൊറോണ വൈറസിൽ നിന്നും തങ്ങളുടെ മക്കളെ രക്ഷിക്കാനുള്ള അവസരം തനിക്കും ഭർത്താവിനും ലഭിച്ചുവെന്നും ലോസ് ആഞ്ചലസിലുള്ള വീട്ടിലേക്ക് മക്കളെ എത്തിച്ചുവെന്നും സണ്ണി കുറിച്ചു

ഇപ്പോഴിതാ സണ്ണി പറഞ്ഞ സുരക്ഷിത ഇടം, ലോസ് ആഞ്ചലസിലുള്ള താരത്തിന്റെ ബം​ഗ്ലാവാണ് വാർത്തകളിൽ നിറയുന്നത്. 2017 ലാണ് സണ്ണിയും ഡാനിയേലും ഈ ബം​ഗ്ലാവ് സ്വന്തമാക്കുന്നത്. അന്ന് വീടിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

Sunny

ബെവേർലി ഹിൽസിൽ നിന്നും മുപ്പത് മിനുട്ട് യാത്ര ചെയ്താൽ സണ്ണിയുടെ ഈ ബം​ഗ്ലാവിലെത്താം. ഒരു ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ബം​ഗ്ലാവിൽ അഞ്ച് കിടപ്പുമുറികൾ, സ്വിമ്മിങ്ങ് പൂൾ, വലിയ പൂന്തോട്ടം എന്നിവയുണ്ട്.  വീട്ടിൽ താൻ സൂക്ഷിച്ച ​ഗണേശ വി​ഗ്രഹത്തിന്റെ ചിത്രവും താരം അന്ന് പങ്കുവച്ചിരുന്നു. 

മുപ്പതത്തിയൊൻപതാം ജന്മദിനം ആഘോഷിക്കുകയാണ് സണ്ണി ഇന്ന്. നിരവവധി ആരാധകരാണ് താരത്തിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. ഭർത്താവ് ഡാനിയേൽ വെബ്ബറും താരത്തിന് ആശംസ നേർന്നിട്ടുണ്ട്. ദശലക്ഷകണക്കിന് ആളുകൾക്ക് സണ്ണി പ്രചോദനവും മാതൃകയുമാണെന്ന് ഡാനിയേൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Content Highlights : Sunny Leone’s LA bungalow where she had moved with family amid lockdown in India