നാൽപതാം ജന്മദിനം ആഘോഷിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. ഇന്ത്യയിൽ സണ്ണിക്ക് ഏറ്റവുമധികം ആരാധകരുള്ളത് ഇങ്ങ് കേരളത്തിലാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. കുറച്ച് വർഷം മുമ്പത്തെ താരത്തിന്റെ കൊച്ചി സന്ദർശനം ഇതിന് ഉദാഹരണം. അന്ന് തന്നെക്കാണാനെത്തിയ ജനക്കൂട്ടത്തെ കണ്ട് സണ്ണി ഞെട്ടിത്തരിച്ചതാണ്. 

തന്നെ നെഞ്ചിലേറ്റുന്ന മലയാളി ആരാധകരിൽ നാല് പേരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു സണ്ണി കഴിഞ്ഞ ദിവസം. പൂവാർ ഐലൻഡ്  സന്ദർശിച്ച സമയത്ത് പകർത്തിയ ഒരു ചിത്രം താരം തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരുന്നു. ചിത്രത്തിൽ പശ്ചാത്തലത്തിൽ സണ്ണിയെ കണ്ട് ആർപ്പ് വിളിക്കുന്ന നാല് യുവാക്കളെ കണ്ടെത്താനാണ് താരം സഹായം ആവശ്യപ്പെട്ടത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

അധികം വൈകാതെ തന്നെ അവരെ താരം കണ്ടെത്തുകയും ചെയ്തു. ലീൻ വിനോദ്, സിജിൻ, സ്റ്റെവിൻ, സച്ചു എന്നിവരാണ് ഈ ചിത്രത്തിലുള്ളത്. തങ്ങളെയാണ് സണ്ണി തിരക്കുന്നതെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയും കൂട്ടത്തിൽ ഒരാൾ പങ്കുവച്ചിട്ടുണ്ട്.   ഇവർക്ക് സണ്ണി നന്ദി അറിയിക്കുന്നുമുണ്ട്.

കേരളത്തിലാണ് സണ്ണിയും കുടുംബവും ഇപ്പോഴുള്ളത്. തന്റെ പുതിയ ചിത്രമായ ഷീറോയുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ കേരളാ സന്ദർശനം. താരത്തിന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമാണ് ഷീറോ. സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീജിത്ത് വിജയൻ ആണ്. 

Content Highlights : Sunny leone posts picture of her fans from kerala sunny celebrates birthday in kerala