മകള്‍ നിഷയുടെ 4-ാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. മഹാരാഷ്ടയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ദത്തെടുത്ത കുഞ്ഞാണ് നിഷ.

2017-ല്‍ ദത്തെടുക്കുമ്പോള്‍ 21 മാസമായിരുന്നു നിഷയുടെ പ്രായം.

എന്‍റെ കുഞ്ഞ് മാലാഖയ്ക്ക് പിറന്നാളാശംസകള്‍. നീയാണ് ഞങ്ങളുടെ പ്രകാശം.ദൈവം അയച്ച മാലാഖ. മകളുടെ പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചു. 

Sunny Leone

നിഷയെ കൂടാതെ മറ്റ് രണ്ട് കുഞ്ഞുങ്ങള്‍ കൂടിയുണ്ട് സണ്ണിയ്ക്ക്. ഐ.വി.എഫ് മാര്‍ഗത്തിലൂടെയാണ് അഷറും നോവയും സണ്ണിക്ക് ജനിക്കുന്നത്.

നിഷ വന്ന ശേഷമാണ് തങ്ങളുടെ ജീവിതം മാറിമറിഞ്ഞതെന്നും ജീവിതത്തിന്‌ അര്‍ഥം കൈവന്നതെന്നും സണ്ണിയും ഡാനിയലും പലപ്പോഴും വ്യക്തമാക്കിയിരുന്നു. 

'എനിക്കും ഡാനിയേലിനും കുഞ്ഞുങ്ങള്‍ വേണമെന്ന ചിന്ത തുടങ്ങിയിട്ട് കാലങ്ങളായി. കുഞ്ഞുങ്ങളുടെ ചിരിയും കളിയും നിറഞ്ഞ ഒരു വലിയ കുടുംബമാണ് എന്റെ സ്വപ്നം. അത് സാധ്യമായി. ഇപ്പോള്‍ എന്റെ കുടുംബം പൂര്‍ണമായി. ഞങ്ങളുടെ ജീവിതം മാറി. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയം ഇതാണെന്ന് ഞാന്‍ കരുതുന്നു. മൂന്ന് മക്കള്‍ക്കൊപ്പമുള്ള തങ്ങളുടെ കുടുംബചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. 

Content Highlights : Sunny Leone Celebrates daughter Nisha Kaur webber's Birthday With Husband Daniel And Sons