വീട്ടിലിരിക്കുമ്പോള്‍ വിനോദത്തിനായി എന്തൊക്കെ ചെയ്യാം? ഇനി വീട്ടില്‍ ചെറിയ കുട്ടികളുണ്ടെങ്കില്‍ അവരെ സമാധാനിപ്പിക്കുന്നതാവും ഏറ്റവും വലിയ വിനോദം. ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചെയ്യുകയാണ് ചെയ്തത്. 

ഊര്‍ജം നിലനിര്‍ത്താന്‍ കുറച്ച് ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് ആവാം എന്നാണ് സണ്ണി ലിയോണ്‍ തന്റെ പോസ്റ്റില്‍ പറയുന്നത്. ഭര്‍ത്താവിനൊപ്പം നൃത്തം ചവിട്ടുമ്പോള്‍ കുട്ടികള്‍ ഇരുന്ന് ആസ്വദിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സണ്ണി. പോപ് ഗായകന്‍ ജസ്റ്റിന്‍ ടിമ്പര്‍ലേക്കിന്റെ ഗാനത്തിനാണ് രണ്ടുപേരും നൃത്തം ചെയ്യുന്നത്.

'ഇപ്പോള്‍ കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടില്‍ അടച്ചിരിക്കുന്നു. എല്ലാ ദിവസവും അവരെ സന്തോഷിപ്പിക്കാന്‍ ഞാനും ഡാനിയലും ഞങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. ഇന്ന് നൃത്തം ചെയ്യാന്‍ തോന്നി. ഡാനിയലിന്റെ നൃത്തം അടിപൊളിയാണ്' എന്ന അടിക്കുറിപ്പോടെയാണ് സണ്ണി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Content Highlights: Sunny Leone and husband Daniel dance to entertain kids at home