ബോളിവുഡ് നടി സണ്ണി ലിയോൺ തന്റെ ഭർത്താവിനെ പറ്റിക്കുന്നൊരു വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സിനിമാ ചിത്രീകരണങ്ങളെല്ലാം നിർത്തിവച്ചതിനാൽ സണ്ണി വീട്ടിലിരിക്കുകയാണ്. പാചകവും ഫെയ്സ്ബുക്ക് ലെെവ് വാചകവുമായി ആരാധകരോടൊപ്പം സമയം ചെലവഴിക്കുകയാണ് താരം. അതിനിടെയാണ് സ്വന്തം ഭർത്താവ് ഡാനിയേൽ വെബ്ബറിന് എട്ടിന്റെ പണി കൊടുത്തത്. 

ലെെവിനിടെയായിരുന്നു സണ്ണിയുടെ പ്രാങ്ക്. അടുക്കളയിൽ പച്ചക്കറി അരിയുന്നതിനിടെ തന്റെ വിരൽ മുറിഞ്ഞുപോയതായി പറഞ്ഞ് ഭർത്താവിനെ പറ്റിക്കുന്നതിന് സണ്ണി തയ്യാറെടുത്തു. ഇതിനായി കൃത്രിമമായ വിരലും രക്തവുമെല്ലാം തയ്യാറാക്കി വച്ചു. കത്തിയെടുത്ത് കൈയില്‍ പിടിച്ച് അലറാൻ തുടങ്ങി. ഈ സമയം ഫോൺ സമീപത്ത് വച്ചിട്ടുമുണ്ട്.

സണ്ണിയുടെ കരച്ചിൽ കേട്ട് ഭർത്താവ് ഓടിയെത്തി. അടുക്കളിൽ കണ്ടതോ നിറയെ ചോരയും അറ്റുപോയ വിരലും. എന്തു ചെയ്യണമെന്നറിയാതെ  ഡാനിയൽ ആദ്യം പകച്ചുപോയി. ഒരു തുണിയെടുത്ത് കെട്ടാനായി അടുത്ത ശ്രമം. ഒടുവിൽ  ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരുങ്ങുമ്പോഴാണ് താരം സസ്പെൻസ് പൊളിച്ചത്. 

Content Highlights: Sunny Leone Prank Video With Daniel Weber