ൺബീർ കപൂറിനും മഹിറ ഖാനും തത്കാലം ബോളിവുഡിന്റെ ഗോസിപ്പുകാർ അവധി കൊടുത്തിരിക്കുകയാണ്. അവർക്ക് പുതിയ ഇരകൾ വീണുകിട്ടി. മഹിരയുടെയുടെയും രൺബീറിന്റെയും പുകവലിയേക്കാൾ ചൂടുള്ളതാണ് പുതിയ ഗോസിപ്പ്. ബോളിവുഡിന്റെ പഴയകാല സെൻസേഷൻ ഡിംപിൾ കപാഡിയയും സണ്ണി ഡിയോളുമാണ് കഥയിലെ നായികാനായകന്മാർ.

ലണ്ടനിൽ അവധി ആഘോഷിക്കുന്ന ഇരുവരും കൈകോർത്ത് പിടിച്ച് ദമ്പതികളെപ്പോലെ ചേർന്നിരുന്ന് കുശലം പറയുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ വാർത്തയിൽ നിറഞ്ഞുനിൽക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു ഇവരുടെ ലണ്ടൻ യാത്ര.

സിനിമാ നിരൂപകനായ കമാൽ ആര്‍ ഖാനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

സണ്ണി ഡിയോളും ഡിംപിൾ കപാഡിയയും അവരുടെ അവധിക്കാലം ഒരുമിച്ച്  ആഘോഷിക്കുന്നു. അവരെ കണ്ടാൽ  നല്ല ദമ്പതികളെ പോലെ തോന്നുന്നു എന്നൊരു കുറിപ്പുമുണ്ട് വിവാദ ട്വീറ്റുകളുടെ രാജാവും അഭിനേതാക്കളുടെ കണ്ണിലെ കരടുമായ കെ.ആർ. കെ.യുടെ വക.

ഡിംപിൾ കപാഡിയയും സണ്ണി ഡിയോളും ഒരുമിച്ച് അഞ്ച്  സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മൻസിൽ മൻസിൽ (1984), അര്‍ജുൻ (1985), ആജ് കാ ഗോല (1989), നരസിംഹ (1991), ഗുനാഹ് (1993). 

ഡിംപിൾ മുമ്പ് രാജേഷ് ഖന്നയെ വിവാഹം ചെയ്തിരുന്നു. ഇവരുടെ മക്കളാണ് ട്വിങ്കിളും റിങ്കിളും. പൂജ ഡിയോളാണ് സണ്ണി ഡിയോളിന്റെ ഭാര്യ. മകൻ കരൺ ഡിയോളിന്റെ കന്നിച്ചിത്രമായ പൽ പൽ ദിൽ കെ പാസിന്റെ ഒരുക്കത്തിലാണ് സണ്ണി ഡിയോൾ.