ലയാളത്തിന് ഏറെ പ്രിയപ്പെട്ട താരകുടുംബത്തിന്‌‍റെ സകുടുംബ ചിത്രമാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നടൻ സുകുമാരന്റെ കുടുംബം. സുകുമാരൻ‌, ഭാര്യ മല്ലിക, ഇന്ദ്രജിത്ത് ഭാര്യ പൂർണിമ മക്കൾ പ്രാർഥനയും നക്ഷത്രയും പൃഥ്വിരാജ്, ഭാര്യ സുപ്രിയ മകൾ അലംകൃത എന്നിവരുമൊന്നിച്ചുള്ള മനോഹരമായ ഒരു ചിത്രമാണ് ഇപ്പോൾ ഹൃദയം കവരുന്നത്. ആർടിസ്റ്റ് മുസു ആണ് ഹൃദ്യമായ ഈ കുടുംബചിത്രത്തിന് പിന്നിലെ കലാകാരൻ. 

ചിത്രത്തിൽ സുകുമാരന്റെ മടിയിലിരിക്കുകയാണ് കൂട്ടത്തിലെ ഏറ്റവും ഇളയ കൊച്ചുമകൾ അലംകൃത എന്ന ആലി... മല്ലിക സുകുമാരന്റെ മടിയിലാണ് നച്ചു എന്ന നക്ഷത്ര. മുത്തശ്ശിയെ ചേർത്തു പിടിച്ച് പ്രാർഥന. ഇവർക്കു പിന്നിൽ നിറ പുഞ്ചിരിയുമായി ഇന്ദ്രജിത്തും പൂർണിമയും പൃഥ്വിരാജും സുപ്രിയയും. 'ഒരു നിറഞ്ഞ കുടുംബം' എന്ന ക്യാപ്ഷനോടെയാണ്   മുസു ചിത്രം പങ്കുവച്ചിരിക്കുന്നത്. യഥാർഥത്തിൽ ഇങ്ങനെ തന്നെയായിരുന്നെങ്കിൽ എന്ന ആ​ഗ്രഹം പങ്കുവച്ചാണ്  പൃഥ്വിരാജ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

നിരവധി സെലിബ്രിറ്റികളുടെ ജീവൻ തുടിക്കുന്ന ചിത്രം നേരത്തെയും വരച്ചിട്ടുണ്ട് മുസു. നടൻ‌ കൃഷ്ണകുമാർ, ടൊവിനോ എന്നിവരുടെ കുടുംബ ചിത്രങ്ങളും ഇതുപോലെ ശ്രദ്ധ നേടിയിരുന്നു

Content Highlights : Sukumaran Family Portrait Mallika Indrajith Poornima Nakshathra prarthana Prithviraj Supriya And Alamkrita