ശ്രീദേവിയുടെ വിടവാങ്ങല്‍ തീരാനഷ്ടമാണ് ആരാധകര്‍ക്കും സിനിമാലോകത്തിനും. താരം അന്തരിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ മരണത്തെക്കുറിച്ചുള്ള വിവാദങ്ങളും കത്തിക്കയറുകയാണ്. അതിനിടയില്‍ ആരാധകര്‍ക്ക് കുറച്ച് ആശ്വസിക്കാനും ചിരിക്കാനുമായി ശ്രീദേവിയുടെ ഒരു പഴയ വീഡിയോ പ്രചരിക്കുകയാണ്.

ഈ വീഡിയോയില്‍ ശ്രീദേവിയല്ല ഇളയമകള്‍ ഖുശിയാണ് താരം. ഏതോ ഒരു ചാനലിന് അഭിമുഖം നല്‍കാന്‍ തയ്യാറായി ഇരിക്കുകയാണ് ശ്രീദേവി. പരിപാടിയുടെ അവതാരകയും ഒപ്പമുണ്ട്. അതിനിടയില്‍ ശല്യക്കാരിയായാണ് ഓടിക്കളിച്ച് ഖുശി എത്തുന്നത്.  

കുഞ്ഞു ഖുശിക്ക് അമ്മയുടെ അഭിമുഖമൊന്നും വിഷയമല്ല. അവള്‍ക്ക് ഓടിക്കളിക്കണം. അവൾ ക്യാമറയ്ക്ക് മുന്നിലൂടെ തന്നെ ഓടി. പിന്നെ കാണുന്നത് കുറുമ്പു കാണിക്കുന്ന മകളോട് കേണപേക്ഷിക്കുന്ന ശ്രീദേവിയെയാണ്. ഖുശി പ്ലീസ്... എവിടെയെങ്കിലും പോയി ഇരിക്കൂ എന്ന് ശ്രീദേവി പറയുമ്പോള്‍ അവതാരക അസ്വസ്ഥയാകുന്നതും കാണാം. സിനിമാതാരമൊന്നും ആയിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലെ ഖുശിയുടെ ആരാധകരുടെ ഇന്‍സ്റ്റാഗ്രാമിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഫെബ്രുവരി 24 ന് ദുബായില്‍വച്ചാണ് ശ്രീദേവി അന്തരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ശ്രീദേവി. ഭര്‍ത്താവ് ബോണി കപൂറും ഖുശിയും ഒപ്പമുണ്ടായിരുന്നു. മരണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെതിരേ കുടുംബാംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു. 

 

Yeesss my baby girl 😜✨😘😘 @khushi05k #kkwvideo

A post shared by Khushi Kapoor (fc) (@khushikapoorworld) on

Content Highlights: Sridevi daughter Khushi Kapoor annoying mother jhanvi kapoor