വാലന്റൈന്‍സ് ഡേയില്‍ ലോകമെങ്ങും പ്രണയം നിറയുകയാണ്. പ്രണയത്തെ നെഞ്ചോടു ചേര്‍ത്ത് സിനിമാതാരങ്ങളും ആഘോഷങ്ങളില്‍ പങ്കുചേരുന്നു. കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് സുകുമാരന്‍-പൂര്‍ണിമ, സൗബിന്‍ ഷാഹിര്‍, വിനു മോഹന്‍, ഭാവന, ഗായിക അഭയ ഹിരണ്‍മയി-ഗോപി സുന്ദര്‍ തുടങ്ങിയവര്‍ അവരുടെ സോഷ്യല്‍മീഡിയ പേജുകളിലൂടെ തങ്ങളുടെ പ്രിയരുടെയൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ഭാര്യ നല്‍കിയ ഏറ്റവും മനോഹരമായ വാലന്റൈന്‍ ദിന സമ്മാനത്തെ എടുത്തോമനിക്കുന്ന കുഞ്ചാക്കോ ബോബനും തന്റെ തോളത്ത് സുഖനിദ്രയിലാണ്ട് കിടക്കുന്ന പൂര്‍ണിമയുടെ ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്തും ഭാര്യയെയും മകളെയും ചേര്‍ത്തുപിടിച്ച് സൗബിന്‍ ഷാഹിറും പ്രണയദിനം ആശംസിക്കുന്നു.
Content Highlights : soubin shahir gopi sunder kunchacko boban bhavana indrajith share love pictures on valentines day