താരങ്ങളുടെ ശരീരത്തെ കല്ലേറിയുന്നതിനെതിരെ നടി സോനം കപൂര്‍ ലേഖനമെഴുതിയിട്ട് അധികാമായിട്ടില്ല. ഇപ്പോഴിതാ സോനം തന്നെ ബോഡി ഷെയിമിങ്ങിന് ഇരയായിരിക്കുന്നു.

കൂട്ടുകാരിയും വീരേ ദി വെഡ്ഡിങ് എന്ന ചിത്രത്തിലെ സഹതാരവുമായ സ്വരഭാസ്‌കര്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് സോനത്തിന് പണിയായത്.

ചിത്രീകരണത്തിനായി എത്തിയപ്പോള്‍ തായ്‌ലന്‍ഡിലെ ഫുക്കറ്റിലെ ഒരു റിസോര്‍ട്ടില്‍ വച്ചാണ് വീഡിയോ എടുത്തത്. സ്വരയും സോനമും സഹോദരി റിയയും ഒരു നീന്തല്‍ക്കുളത്തിന് സമീപത്ത് വിശ്രമിക്കുന്നത് മാത്രമാണ് സ്വര പകര്‍ത്തിയ വീഡിയോയിലുള്ളത്. ഇതില്‍ സോനത്തിന്റെ വേഷം മാത്രമാണ് വീഡിയോ കണ്ടവരുടെ കണ്ണില്‍ പതിഞ്ഞത്. അതാണ് അവരെ ചൊടിപ്പിച്ചതും.

ഒരു കറുത്ത സ്ട്രാപ്‌ലെസ് ബിക്കിനിയായിരുന്നു സോനത്തിന്റെ വേഷം. ഇത് കണ്ടതോടെ സദാചാര വാദികളുടെ മട്ടുമാറി. ഒരു മയവുമില്ലാതെയായിരുന്നു ഇന്‍സ്റ്റഗ്രാമിലെ ആക്രമണം. ഫ്ലാറ്റ് ശരീരമെന്ന വിശേഷണവും മാറികടം എവിടെപ്പോയെന്ന ചോദ്യങ്ങളുമായി ശരിക്കും പരിധി വിട്ട ആക്രമണമാണ് നടന്നത്. ഈ വൃത്തികെട്ട കമന്റകളുടെ പേരില്‍ ആരാധകര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും പഞ്ഞമുണ്ടായില്ല.

 ഒരു മാസം മുൻപാണ് ചെറുപ്പകാലം മുതൽ താൻ അനുഭവിച്ചുപോരുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് സോനം ലേഖനമെഴുതിയത്.

Content Highlights: Sonam Kapoor, trolled, bikini picture, Veere Di Wedding, Thailand, Deepika Padukone, Mahira Khan, Body Shaming, Swara Bhasker, Rhea Kapoor, Bollywood, Mathrubhumi, Movie News, Actress, Glamour