ലണ്ടനില്‍ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലാണ് നടി സോഹ അലി ഖാന്‍. ഇതിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സോഹ പങ്കുവച്ച ഒരു ചിത്രത്തിന് താഴെ അപ്രതീക്ഷിത കമന്റുകളുടെ പ്രളയമാണ്.. മകള്‍ ഇനായ നൗമി കെമ്മുവിനൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവച്ചത്.. ഇതിന് താഴെയാണ് ആരാധകരുടെ വിമര്‍ശനം. സോഹയ്ക്ക് പ്രായം തോന്നിക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍ 

ഇത് ഫെയ്സ് ആപ്പ് ഉപയോഗിച്ച് എടുത്ത ചിത്രമാണോ, വല്ലാതെ പ്രായം തോന്നിക്കുന്നു, ഇത് സോഹ ആണെന്ന് വിശ്വസിക്കാനാവുന്നില്ല എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്. എന്നാല്‍ താരം ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

അതേ സമയം സോഹയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നും ഒരാള്‍ ഒരുപോലെ ഇരിക്കില്ലന്നെും സോഹയ്ക്ക് പ്രായം നാല്‍പതായെന്ന് മനസിലാക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.. അമ്മയ്ക്കും മകള്‍ക്കും ആശംസകളും ഇവര്‍ നേര്‍ന്നിട്ടുണ്ട്. 

Soha Ali Khan

നേരത്തെ ടസ്‌കനിയിലെ അവധിയാഘോഷത്തിനിടയില്‍ പകര്‍ത്തിയ കരീനയുടെ ചിത്രത്തിന് താഴെയും ഇതുപോലെ വിമര്‍ശനങ്ങള്‍ വന്നിരുന്നു 
 

Content Highlights : Soha Ali Khan trolled for her picture with daughter Inaaya