ർക്കൗട്ട് വീഡിയോയുമായി ഗായിക സിതാര കൃഷ്ണകുമാർ. തന്റെ പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രചോദനമേകിക്കൊണ്ടുള്ള കുറിപ്പിനൊപ്പമാണ് സിതാര വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ജോലി ഭാരവും ഹോർമോൺ വ്യതിയാനവും കൊണ്ട് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാവുന്നത് സാധാരണമാണെന്നും സ്വന്തം ശരീരത്തോട് സംസാരിക്കേണ്ടത് അത്യാവശ്യമാണെന്നും സിതാര പറയുന്നു. 

"എന്റെ പ്രായത്തിലുള്ള സ്ത്രീകളോട്, ചില സമയങ്ങളിൽ നടു വേദന, സന്ധിവേദന, അമിതമായ ശരീരഭാരം എന്നിവയെക്കുറിച്ചു പലരും പരാതിപ്പെടാറുണ്ട്. ജോലി സമ്മർദ്ദം, ഹോർമോണ്‍ വ്യതിയാനം തുടങ്ങിയവയൊക്കെ ആണ് അതിന് കാരണം.ദയവായി നിങ്ങളുടെ ശരീരത്തോടു സംസാരിക്കാൻ അൽപം സമയം കണ്ടെത്തൂ..എന്നെ വിശ്വസിക്കൂ ശരീരം നിങ്ങളോട് കൂട്ടുകൂടും. ആഢംബര ജിമ്മുകളിൽ പോയി ഒരുപാട് പണം ചിലവഴിക്കണം എന്നല്ല പറയുന്നത്. വേഗത്തിലുള്ള നടത്തത്തിനു പോലും വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും." വീഡിയോ പങ്കുവച്ച് സിതാര കുറിച്ചു.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ സിതാരയുടെ വീഡിയോയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. 

Content Highlights : Sithara Krishnakumar Workout Video Went Viral